കേന്ദ്രത്തിൻെറ സാമ്പത്തിക നയരൂപീകരണത്തിൽ കോടതി ഇടപെടരുത്; വായ്പയിൽ കൂടുതൽ ഇളവുകളില്ലെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതൽ കൂടുതല്‍ സാമ്പത്തിക ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ട് കോടി രൂപക്ക് മുകളിലുള്ള വായ്പകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കോടതിയിൽ സത്യവാങ്മൂലം നൽകി.
സാമ്പത്തിക നയരൂപീകരണത്തിനുള്ള അധികാരം കേന്ദ്രസർക്കാറിനാണെന്നും അതിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം സമർപ്പിച്ച പുതിയ സത്യാവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. ബാങ്കുകൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്ത ശേഷം ആണ് ഇളവുകൾ സംബന്ധിച്ച തീരുമാനം എടുത്തതെന്ന് കേന്ദ്രം അറിയിച്ചു.
ഗരീബ് കല്യാൺ, ആത്മ നിർഭർ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകൾക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വിവിധ മേഖലകൾക്ക് കൂടുതൽ ആനൂകല്യം നൽകാൻ കഴിയില്ല.
രണ്ട് കോടി രൂപവരെയുള്ള വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ട് പലിശ ഒഴിവാക്കുന്നതിന് പുറമെയുള്ള സഹായ പദ്ധതികളെല്ലാം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിങ് മേഖലയെയും ബാധിക്കും. അതിനാൽ വിഷയത്തിൽ നയപരമായ തീരുമാനം എടുക്കാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിന് ആണെന്നും കൂടുതൽ മേഖലകളിൽ ഇളവു നൽകാനാവില്ലെന്നും കേരന്ദസർക്കാർ വ്യക്തമാക്കി.
ലോക്ഡൗണിനെ തുടർന്ന് ഏർപ്പെടുത്തിയ മൊറട്ടോറിയം നീട്ടാൻ കഴിയില്ലെന്ന്വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മൊറട്ടോറിയം താത്കാലിക ആശ്വാസം എന്ന നിലയിൽ ആണ് ഏർപ്പെടുത്തിയത്. എന്നാൽ വായ്പ എടുത്തവർക്ക് ദീർഘകാല അനൂകൂല്യം ലഭിക്കുന്ന തരത്തിൽ ആണ് ഓഗസ്റ്റ് 6 ന് ഇളവുകൾ സംബന്ധിച്ച സർക്കുലർ ഇറക്കിയത് എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിർദേശങ്ങൾ ബാധകം ആയിരിക്കില്ല എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.