ക്രസന്റ് സെന്റർ പ്രവർത്തക സംഗമവും നിക്ഷേപ പദ്ധതി ലാഭവിഹിത വിതരണവും നടന്നു
text_fieldsകുവൈത്ത് സിറ്റി: ക്രസന്റ് സെന്റർ കുവൈത്ത് പ്രവർത്തക സംഗമവും നിക്ഷേപ പദ്ധതിയിൽനിന്നുള്ള ലാഭവിഹിത വിതരണവും നടന്നു. രക്ഷാധികാരി നാസർ അൽ മഷ്ഹൂർ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു.
നിക്ഷേപ പദ്ധതിയിലെ ലാഭവിഹിത പ്രഖ്യാപനം ക്രസന്റ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് (സി.എഫ്.ഐ) ഗവേണിങ് ബോർഡ് ചെയർമാൻ കോയ വളപ്പിൽ നിർവഹിച്ചു. സി.എഫ്.ഐ ഒന്നിന്റെ ആദ്യ ലാഭവിതരണം യൂസുഫ് കടലുണ്ടിക്ക് നൽകി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുവൈത്ത് കൺട്രി ഹെഡ് അഫ്സൽ ഖാനും സി.എഫ്.ഐ രണ്ടിന്റെ ലാഭവിഹിത വിതരണം ഷഫീഖ് റഹ്മാന് നൽകി ഡോ. മുഹമ്മദലിയും നിർവഹിച്ചു.
സി.എഫ്.ഐ പദ്ധതികളെ കുറിച്ച് ഗവേണിങ് ബോർഡ് ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ വിശകലനം നടത്തി. രക്ഷാധികാരി മുസ്തഫ കാരി, ക്രസന്റ് സേവിങ്സ് സ്കീം ചെയർമാൻ സലീം ഹാജി പാലോത്തിൽ, ഡയറക്ടർ ബോർഡ് അംഗം ഗഫൂർ അത്തോളി എന്നിവർ സംസാരിച്ചു. മുഖാമുഖം പരിപാടിയിൽ ഗഫൂർ തന്റെ ക്രസന്റ് അനുഭവങ്ങൾ വിവരിച്ചു. ലത്തീഫ് എം.വിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ജനറൽ സെക്രട്ടറി ഷഫീഖ് വി.എ. സ്വാഗതവും ട്രഷറർ ഇല്യാസ് ബഹസ്സൻ നന്ദിയും പറഞ്ഞു. മൻസൂർ കുന്നത്തേരി അവതാരകനായി. നൗഷാദ് കക്കറിയിൽ, ഇല്യാസ് പാഴൂർ, ഫൈസൽ ആമിന മൻസിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.