'കോവിഡ് തളർത്തിയ ദരിദ്ര രാജ്യങ്ങളുടെ കടബാധ്യത കുറക്കുക'; ലോകബാങ്കിനോടും ഐ.എം.എഫിനോടും മാർപ്പാപ്പ
text_fieldsവത്തിക്കാൻ സിറ്റി: കടബാധ്യതകളുള്ള ദരിദ്ര രാഷ്ട്രങ്ങൾക്ക് വേണ്ടി ലോകബാങ്കിനോടും അന്താരാഷ്ട്ര നാണയ നിധിയോടും (എം.എം.എഫ്) അപേക്ഷയുമായി ഫ്രാൻസിസ് മാർപ്പാപ്പ. കോവിഡുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആഘാതം കാര്യമായി ബാധിച്ച ദരിദ്ര രാജ്യങ്ങൾക്ക് അവരുടെ കടബാധ്യത കുറക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ, സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ അവികസിത രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും വ്യക്തമായ പങ്ക് നൽകാനായി ഒരു ആഗോള പദ്ധതി രൂപീകരിക്കണമെന്നും പോപ് പറഞ്ഞു. സ്നേഹത്തിന്‍റെയും ആരോഗ്യത്തിന്‍റെയും നിയമത്തെക്കാൾ മുൻതൂക്കം നേടാൻ കമ്പോള നിയമത്തെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്പരബന്ധിതമായ സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക, രാഷ്ട്രീയ പ്രതിസന്ധികളുമായി പൊരുത്തപ്പെടാൻ മഹാമാരി ലോകത്തെ നിർബന്ധിതമാക്കിയതായും അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്‍റെ വാർഷിക സ്പ്രിങ് മീറ്റിങ്ങിൽ പങ്കെടുത്തവർക്ക് അയച്ച കത്തിൽ മാർപ്പാപ്പ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.