Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലോകത്ത്​...

ലോകത്ത്​ മഹാമാന്ദ്യത്തിന്​ ശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി -ലോകബാങ്ക്​

text_fields
bookmark_border
ലോകത്ത്​ മഹാമാന്ദ്യത്തിന്​ ശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി -ലോകബാങ്ക്​
cancel

വാഷിങ്​ടൺ: 1930ലെ മഹാമാന്ദ്യത്തിന്​ ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തെയാണ്​ കോവിഡ്​ പ്രതിസന്ധിമൂലം ലോകം നേരിടുന്നതെന്ന്​ ലോകബാങ്ക്​ പ്രസിഡൻറ ഡേവിഡ്​ മാൽപാസ്​. കോവിഡ്​ നിരവധി ദരിദ്ര, വികസിത രാജ്യങ്ങൾക്ക്​ മഹാദുരന്തമാണ്​ നൽകിയതെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

നിരവധി രാജ്യങ്ങളുടെ കടം കുത്തനെ ഉയരുകയും സമ്പദ്​വ്യവസ്​ഥ തകരുകയും ചെയ്യും. ഇത്​ കടുത്ത പ്രതിസന്ധി സൃഷ്​ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ 19നെ തുടർന്നുണ്ടായ പ്രതിസന്ധി വിലയിരുത്തുന്നതിനായി ലോകബാങ്കി​െൻറയും അന്താരാഷ്​ട്ര നാണ്യനിധിയുടെയും മീറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

മാന്ദ്യം ആഴത്തില​ുള്ളതാണ്​. മഹാമാന്ദ്യത്തിന്​ സമം. ലോകം 'കെ' ആകൃതിയിലുള്ള തിരിച്ചുവരവിനാണ്​ സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കുന്നതിനായി പദ്ധതികൾ തയാറാക്കുകയും വിപണിയെ പിടിച്ചുയർത്തുകയും ചെയ്യും. വർക്​ ഫ്രം ഹോം പോലെയുള്ളവ പ്രോത്സാഹിപ്പിച്ച്​ ജോലി സുരക്ഷ ഉറപ്പാക്കും.

എന്നാൽ വികസ്വര, ദരിദ്ര രാജ്യങ്ങളിൽ നിരവധിപേർക്ക്​ തൊഴിൽ നഷ്​ടപ്പെടുകയും സാമൂഹ്യ സുരക്ഷിത പദ്ധതികളെ ആശ്രയിക്കുകയും ചെയ്യും. ഇവിടങ്ങളിൽ വരുമാനം കുറയും. ഇത്​ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാകും തള്ളിയിടുക. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ പദ്ധതികൾക്കാകും ലോകബാങ്ക്​ കൂടുതൽ ഉൗന്നൽ നൽകുകയെന്നും മാൽപാസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Economic CrisisWorld Bank PresidentRecession
News Summary - deepest recessions since Great Depression World Bank President
Next Story