Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Diesel crosses Rs100 in Madhya Pradesh
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോളിന്​ പിന്നാലെ...

പെട്രോളിന്​ പിന്നാലെ ഡീസലിനും 'സെഞ്ച്വറി'; മധ്യപ്രദേശ്​​ ആദ്യം 100 കടന്ന സംസ്​ഥാനം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ വിലക്ക്​ പിന്നാലെ 'ഡീസലിനും സെഞ്ച്വറി'. മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ്​​ ആദ്യം ഡീസൽ ലിറ്ററിന്​ 100 രൂപ തൊട്ടത്​. ജൂ​ലൈ നാലിന്​ വില പുതുക്കി നിശ്ചയി​ച്ചതോടെയാണ്​ ഡീസൽ വിലയും നൂറുകടന്നത്​.

ഞായറാഴ്​ച സിക്കിമിൽ പെട്രോൾ വില 100 തൊട്ടിരുന്നു. കൂടാതെ കേരളത്തിൽ തിരുവനന്തപുരത്തിന്​ പുറമെ കോഴിക്കോടും നൂറുരൂപ കടന്നിരുന്നു.

ഞായറാഴ്​ച പെട്രോളിന്​ 35 ​പൈസയും ഡീസലിന്​ 18 പൈസയുമാണ്​ ലിറ്ററിന്​ വർധിപ്പിച്ചത്​. രണ്ടുമാസത്തിനിടെ 34ാമത്തെ തവണയാണ്​ പെട്രോൾ വില വർധിപ്പിക്കുന്നത്​. ഡീസലിന്​ 33ാമത്തെ തവണയും.

നികുതി നിരക്കുകളിലെ വ്യത്യാസങ്ങൾ മൂലം വിവിധ സംസ്​ഥാനങ്ങളിൽ പ്രത്യേക നിരക്കുകളാണ്​ പെട്രോളിനും ഡീസലിനും.

ഉയർന്ന നികുതി നിരക്കുള്ള ​ രാജസ്​ഥാനിലാണ്​ ആദ്യം പെട്രോൾ വില നൂറുതൊട്ടത്​. പിന്നാലെ മധ്യപ്രദേശ്​, മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, തെലങ്കാന, കർണാടക, ജമ്മു കശ്​മീർ, ഒഡീഷ, തമിഴ്​നാട്​, കേരളം, ബീഹാർ, പഞ്ചാബ്​, ലഡാക്ക്​ എന്നിവിടങ്ങളിലും പെട്രോൾ വില നൂറ​ുതൊട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DieselPetrol Priceprice hiked
News Summary - Diesel crosses Rs100 in Madhya Pradesh
Next Story