വീണ്ടും ഇന്ധനക്കൊള്ള; നാല് ദിവസത്തിനിടെ ഡീസൽ വില വർധിപ്പിച്ചത് മൂന്നാം തവണ
text_fieldsതിരുവനന്തപുരം: രാജ്യത്തെ ജനങ്ങൾക്ക് ഇരുട്ടടിയേകി ഡീസൽ വില വീണ്ടും വർധിപ്പിച്ചു. 26 പൈസയാണ് തിങ്കളാഴ്ച കൂട്ടിയത്. അതേ സമയം പെട്രോൾ വിലയിൽ മാറ്റമില്ല. ഇതോടെ കോഴിക്കോട് ഡീസൽ വില ലിറ്ററിന് 94.72 രൂപയായി. തിരുവനന്തപുരത്ത് ലിറ്ററിന് 96.15 രൂപയും എറണാകുളത്ത് 94.20 രൂപയുമാണ് ഡീസൽ വില.
നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസൽ വില വർധിപ്പിക്കുന്നത്. നാല് ദിവസത്തിനിടെ 74 പൈസയാണ് കൂട്ടിയത്. 21ദിവസമായി പെട്രോൾ വില വർധിപ്പിച്ചിട്ടില്ല.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങി. മേയ് നാല് മുതല്‍ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11 രൂപ 44 പൈസയും കൂട്ടിയിരുന്നു. ഇതോടെ പെട്രോള്‍ വില 100 കടക്കുകയായിരുന്നു.
അതേസമയം, രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്ഥാനങ്ങൾ ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.