Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസൗദിയിൽ ദേ​ശീ​യ...

സൗദിയിൽ ദേ​ശീ​യ വ്യ​വ​സാ​യി​ക സം​രം​ഭം ശ​രി​യാ​യി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നു -വ്യ​വ​സാ​യ മ​ന്ത്രി

text_fields
bookmark_border
Inauguration Ceremony Of Lucid Electric car Jeddah
cancel
camera_alt

ജി​ദ്ദ റാ​ബി​ഖി​ൽ ലൂ​സി​ഡ്​ ഇ​ല​ക്​​ട്രി​ക്​ കാ​ർ ഫാ​ക്​​ട​റി​യു​ടെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വ്യ​വ​സാ​യ, ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​ഖു​റൈ​ഫ്, നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ

ജി​ദ്ദ: ലൂ​സി​ഡ് ഇ​ല​ക്ട്രി​ക് കാ​ർ ഫാ​ക്ട​റി സൗ​ദി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്​ ദേ​ശീ​യ വ്യ​വ​സാ​യി​ക സം​രം​ഭം ശ​രി​യാ​യി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​തി​​ന്‍റെ തെ​ളി​വാ​ണെ​ന്ന്​ വ്യ​വ​സാ​യ, ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​ഖു​റൈ​ഫ്​ പ​റ​ഞ്ഞു. റാ​ബി​ഖി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ൽ ലൂ​സി​ഡ് ഇ​ല​ക്​​ട്രി​ക്​ കാ​ർ ഫാ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത് സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴ​ക്ക​മു​ള്ള​തും മ​ത്സ​ര​പ​ര​വും സു​സ്ഥി​ര​വു​മാ​യ വ്യ​വ​സാ​യി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഓ​ട്ടോ​മൊ​ബൈ​ൽ വ്യ​വ​സാ​യ മേ​ഖ​ല ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ വ്യ​വ​സാ​യി​ക വ​ള​ർ​ച്ച​യെ ന​യി​ക്കാ​ൻ ദേ​ശീ​യ വ്യ​വ​സാ​യി​ക സം​രം​ഭം 12 ത​ന്ത്ര​പ്ര​ധാ​ന വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളെ നി​ർ​ണ​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ ദൗ​ത്യം ഒ​രു കാ​ർ നി​ർ​മാ​ണ കേ​ന്ദ്രം നി​ർ​മി​ക്കു​ക മാ​ത്ര​മ​ല്ല, സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യും ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യും ഭാ​വി​യി​ൽ രാ​ജ്യ​ത്തെ ശേ​ഷി ലോ​കോ​ത്ത​ര​മാ​ക്കി ഉ​യ​ർ​ത്തു​ക, ഇ​ല​ക്ട്രി​ക് കാ​റു​ക​ളു​ടെ​യും ഇ​ല​ക്ട്രി​ക് ബാ​റ്റ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ രാ​ജ്യം ഒ​രു ആ​ഗോ​ള ശ​ക്തി​യാ​കാ​ൻ ശ്ര​മി​ക്കു​ക എ​ന്നി​വ​യാ​ണ്. ലൂ​സി​ഡ് ഇ​ല​ക്‌​ട്രി​ക് കാ​ർ ഫാ​ക്ട​റി​യു​ടെ സ​മാ​രം​ഭം ശു​ദ്ധ​മാ​യ ഊ​ർ​ജ​ത്തി​ലും ഹ​രി​ത സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യി​ലും നി​ക്ഷേ​പി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും തെ​ളി​വാ​ണ്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ​ത്തി​നു​ള്ള ഊ​ർ​ജ​സ്വ​ല​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​ക്ക്​ രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​സ്ഥാ​ന​മാ​യി ലൂ​സി​ഡ് രാ​ജ്യം തെ​ര​ഞ്ഞെ​ടു​ത്ത​ത് രാ​ജ്യ​ത്തി​​ന്‍റെ സ​വി​ശേ​ഷ​വും ത​ന്ത്ര​പ​ര​വു​മാ​യ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​ന​ത്തി​​ന്‍റെ പ്രാ​ധാ​ന്യം സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത്​ ലൂ​സി​ഡി​​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ചെ​യ്യും. ഉ​ൽ​പാ​ദ​ന​ത്തി​​ന്‍റെ 85 ശ​ത​മാ​നം ആ​ഗോ​ള ക​യ​റ്റു​മ​തി വി​പ​ണി​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Industry MinisterSaudi ArabiaDomestic entrepreneurship
News Summary - Domestic entrepreneurship in Saudi is done right - Industry Minister
Next Story