സ്വർണമേഖലയിൽ ഇ-വേബിൽ ഉപേക്ഷിക്കണം
text_fieldsകൊല്ലം: കേരളത്തില്‍ മാത്രം സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ ഇ-വേബില്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഒാൾ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടറുമായ അഡ്വ.എസ്. അബ്ദുൽ നാസര്‍.
വിമാനത്താവളം വഴി വരുന്ന സ്വര്‍ണകള്ളക്കടത്ത് തടയാന്‍ നടപടി സ്വീകരിക്കുന്നതിനുപകരം സ്വർണവ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനം ശരിയെല്ലന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് കള്ളക്കടത്ത് പിടിക്കാൻ അധികാരമുണ്ടെങ്കിലും അവർ സ്വർണാഭരണം മാത്രമേ പിടിക്കുന്നുള്ളൂ.
അഞ്ചുവർഷമായി 1000 ടൺ സ്വർണമെങ്കിലും കള്ളക്കടത്തായി കേരളത്തിലെത്തിയതായി വിവിധ ഏജൻസികൾ പറയുന്നുണ്ടെങ്കിലും ഒരു ഗ്രാം സ്വർണം പോലും പിടിച്ചെടുത്തിട്ടില്ല.
സ്വര്‍ണാഭരണങ്ങള്‍ക്ക് ഇ-വേബില്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കള്ളക്കടത്ത് തടയാനാവുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒന്നര പവന് സ്വര്‍ണാഭരണവുമായി പോകുന്ന ആരിൽനിന്നും ഇ-വേബില്‍ ആവശ്യപ്പെടാമെന്ന അവസ്ഥയാണ് വരുന്നത്.
ഇതില്ലെങ്കിൽ സ്വര്‍ണം കണ്ടുകെട്ടാമെന്ന നിയമം പൗരന്മാരുടെ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാകും. മറ്റ് സംസ്ഥാനങ്ങൾ ഒന്നും ചെയ്യാത്തത് കേരളത്തിൽ മാത്രം നടപ്പാക്കുന്നത് എന്തിനെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.