Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബിറ്റ്​കോയിന്​...

ബിറ്റ്​കോയിന്​ അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ

text_fields
bookmark_border
ബിറ്റ്​കോയിന്​ അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ
cancel

വാഷിങ്​ടൺ: ബിറ്റ്​കോയിന്​ അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ. റോയി​ട്ടേഴ്​സാണ്​ എൽ സാൽവദോർ ബിറ്റ്​കോയിന്​ അംഗീകാരം നൽകിയ വിവരം പുറത്ത്​ വിട്ടത്​. ഇതിനായി കൊണ്ടുവന്ന നിയമത്തിന്​ രാജ്യത്തെ നിയമസഭാംഗങ്ങൾ അംഗീകാരം നൽകി. പ്രസിഡൻറ്​ നയീബ്​ ബുക്ക്​ലെയാണ്​ നിയമം കൊണ്ടു വന്നത്​.

ക്രിപ്​റ്റോകറൻസി എത്തുന്നത്​ സമ്പദ്​വ്യവസ്ഥയെ ശക്​തിപ്പെടുത്തുമെന്ന്​ നയീബ്​ ബുക്ക്​ലെ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന എൽ സാൽവദോർ പൗരൻമാർക്ക്​ ഇനി ബിറ്റ്​കോയിനിലൂടെ നാട്ടിലേക്ക്​ പണമയക്കാമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം, ടൂറിസം, നൂതന ആശയങ്ങൾ, സാമ്പത്തിക വികസനം എന്നിവ ബിറ്റ്​കോയിൻ കൊണ്ടുണ്ടാകും. 90 ദിവസത്തിനകം നിയമം നടപ്പിലാക്കുമെന്നും പ്രസിഡൻറ്​ അറിയിച്ചു.

വികേന്ദ്രീകൃതമായ ഒരു ഡിജിറ്റൽ കറൻസിയാണ്​ ബിറ്റ്​കോയിൻ. ഒരാൾക്ക്​ മറ്റൊരാൾക്ക്​ എളുപ്പത്തിൽ ബിറ്റ്​കോയിൻ കൈമാറാം. ബ്ലോക്ക്​ചെയിൻ സാ​ങ്കേതികവിദ്യ ഉപയോഗിച്ചാണ്​ ബിറ്റ്​കോയി​െൻറ പ്രവർത്തനം. ഏകദേശം 27 ലക്ഷം രൂപയാണ്​ ബിറ്റ്​കോയി​െൻറ ഇപ്പോഴത്തെ മൂല്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoin
News Summary - El Salvador becomes first country to make bitcoin legal tender
Next Story