വാക്സിനെടുത്തില്ലെങ്കിൽ ഇൻക്രിമെൻറും ഇൻസൻറീവും കമ്മീഷനും മറന്നേക്കൂ..! ജീവനക്കാരോട് കമ്പനികൾ
text_fieldsതൊഴിലാളികളേ.. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഇതുവരെ നിങ്ങൾക്ക് നൽകിവന്നിരുന്ന വാർഷിക ഇൻക്രിമെൻറുകളും ഇൻസൻറീവുകളും കമ്മീഷനുകളും ഇനിയങ്ങോട്ട് പഴയത് പോലെ ആകില്ല. അവ ലഭിക്കാൻ ഒരു കടമ്പ കൂടി കടക്കേണ്ടിയിരിക്കുന്നു...! ഇനി അത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നത് നിങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസിനെ ആടിസ്ഥാനമാക്കി ആയിരിക്കും. നിരവധി കമ്പനികൾ ഇത്തരം ചിലവുകൾ തൊഴിലാളികളുടെ കോവിഡ് പ്രതിരോധി വാക്സിനേഷനുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നതായി എംപ്ലോയ്മെൻറ് അഭിഭാഷകരെ ഉദ്ധരിച്ചുകൊണ്ട് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ വീണ്ടും തുറക്കാനും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുമായി കമ്പനികൾ ജീവനക്കാരെ വാക്സിനെടുക്കാൻ നിർബന്ധിച്ചുവരുന്നതിനിടയിലാണ് പുതിയ റിപ്പോർട്ട് എന്നതും ശ്രദ്ധേയമാണ്. ''നിയമപ്രകാരം വാക്സിനേഷൻ ഒരാൾ സ്വമേധയാ ചെയ്യേണ്ടതും നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പ് മൗലികാവകാശങ്ങൾക്ക് വിരുദ്ധവുമാണെങ്കിലും, മറ്റ് തൊഴിലാളികൾ വൈറസ് ബാധിതരാകുമെന്ന അപകടമുള്ളതിനാൽ കമ്പനികൾക്ക് വാക്സിനെടുക്കാത്തവർക്കെതിരെ ഭരണപരമായ നടപടികൾ കൈക്കൊള്ളാം..'' - ഖൈത്താൻ ആൻഡ് കമ്പനി സഹ ഉടമയും തൊഴിൽ നിയമ വിദഗ്ധനുമായ അൻഷുൽ പ്രകാശിനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ഡൈലി റിപ്പോർട്ട് ചെയ്യുന്നു.
വാക്സിനെടുക്കാൻ വിസമ്മതിക്കുന്ന ജീവനക്കാർക്ക് കരിയർ പുരോഗതിയിലും പ്രതിഫലത്തിെൻറ കാര്യത്തിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ''നിങ്ങൾ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെങ്കിൽ നിങ്ങളുടെ ഇൻക്രിമെൻറുകൾ നഷ്‌ടപ്പെടുമെന്ന് ഞാൻ എെൻറ കീഴിലുള്ള ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്," -അൻഷുൽ പ്രകാശ് വ്യക്തമാക്കി.
ചില കമ്പനികൾ വാക്സിനെടുക്കാത്തവരുടെ ശമ്പളത്തിെൻറ അഞ്ച് ശതമാനം പിടിച്ചുവെച്ച്, വാക്സിൻ കുത്തിവെച്ചാൽ അത് തിരിച്ചു നൽകുന്ന രീതിയും പിന്തുടരുന്നുണ്ട്. പ്രധാനമായും ബിസിനസ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാനാണ് ഇത്തരം കടുംപിടുത്തങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും കമ്പനികൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.