ഭാഷ നിങ്ങൾക്കൊരു പ്രശ്നമാണോ? ഈ പാട്നർ വഴികാണിക്കും, ജീവിത വിജയത്തിലേക്ക്...
text_fieldsഇംഗ്ലീഷ്, അറബിക്... മിഡിൽ ഇൗസ്റ്റിനെ താങ്ങി നിർത്തുന്നതുതന്നെ ഇൗ രണ്ട് ഭാഷകളാണെന്ന് പറയാം. ദുബായ് അടക്കമുള്ള ഒാരോ മിഡിൽ ഇൗസ്റ്റ് രാജ്യങ്ങളിലും മിക്ക കാര്യങ്ങളും നടക്കുന്നത് ഇൗ രണ്ട് ഭാഷകൾ പിൻപറ്റിയാണ്. അതുകൊണ്ടുതന്നെ ഇൗ രണ്ട് ഭാഷകളും അറിഞ്ഞിരിക്കുക എന്നത് എന്നും വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഒരു പ്ലസ് പോയൻറ് തന്നെ. മിക്ക കമ്പനികളിലെയും ജോലികൾ സുഖമമായി നടക്കുന്നത് ഇൗ രണ്ട് ഭാഷകളിലുടെയാണ്. ഇൗ ഭാഷകൾ അറിയാത്തവർ പിന്നെ എന്ത് ചെയ്യും? ഉത്തരം സിംപിളാണ്... അതിനാണ് 'ഇംഗ്ലീഷ് പാട്നർ/അറബിക് പാട്നർ' നിങ്ങൾക്കൊപ്പമുള്ളത്. വാട്സപ്പിലൂടെ തികച്ചും ഒാൺലൈനായാണ് ഇവിടെ പഠനം നടക്കുന്നത്. ഇംഗ്ലീഷും അറബികും ഒരുപക്ഷേ എഴുതാനും വായിക്കാനും അറിയുന്നവരായിക്കും നിരവധി പേർ. പക്ഷേ എത്രപേർക്ക് ഇൗ ഭാഷകൾ നന്നായി സംസാരിക്കാൻ സാധിക്കും? പല കാരണങ്ങളാകും ഇൗ ഭാഷകൾ പഠിച്ചെടുക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. ചിലർക്ക് പഠിക്കാനുള്ള ചെലവാകും പ്രശ്നം. ചിലർക്ക് ജോലിക്കിടയിൽ സമയം കിട്ടിക്കൊള്ളണം എന്നില്ല, മറ്റു ചിലർക്ക് 'ഇൗ പ്രായത്തിൽ പഠിക്കുന്നത് ആെരങ്കിലും അറിഞ്ഞാൽ നാണക്കേടല്ലേ' എന്ന കോംപ്ലക്സ് ആയിരിക്കും. ഇൗ മൂന്ന് കാര്യങ്ങളും നിങ്ങളെ അലട്ടാത്ത രീതിയിൽതന്നെ ഇംഗ്ലീഷും അറബികും വളരെ കൃത്യമായി ട്രെയിൻ ചെയ്തെടുക്കുന്ന കോഴ്സ് മെത്തേഡ് ആണ് 'ഇംഗ്ലീഷ് പാട്നർ/അറബിക് പാട്നർ' മുന്നോട്ടുവെക്കുന്നത്.
ആരാണ് നിങ്ങളുടെ പാട്നർ?
ടീച്ചർ-സ്റ്റുഡൻറ് അന്തരീക്ഷം സൃഷ്ടിക്കാതെ തികച്ചും സൗഹൃദപരമായി വാട്സപ്പിലൂടെ ട്രെയിൻ ചെയ്യിക്കുന്ന രീതിയാണ് 'ഇംഗ്ലീഷ് പാട്നർ/അറബിക് പാട്നർ' അവതരിപ്പിക്കുന്നത്. പേരിൽ സൂചിപ്പിക്കുന്നതുപോലെതന്നെ നിങ്ങളെ പരിശീലിപ്പിക്കാൻ എത്തുക നിങ്ങളുടെ സുഹൃത്തായി കൂടെ നിന്ന് ഒാേരാ കാര്യങ്ങളും പറഞ്ഞുതരുന്ന ഒരാളായിരിക്കും. അവർ നിങ്ങളോട് സംസാരിച്ചും നിങ്ങളെ കേട്ടും ഭാഷയിൽ നിങ്ങളെ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കും. അതിനാൽ പഠിക്കുകയാണെന്ന തോന്നലോ ഒരാൾ തെൻറ മുകളിലിരുന്ന് എന്തെങ്കിലും ചെയ്യിപ്പിക്കുന്നു എന്ന തോന്നലോ പഠിതാവിന് ഉണ്ടാവില്ല എന്ന് ഉറപ്പ്.
ഓരോരുത്തർക്കും പേഴ്സനൽ ട്യൂട്ടർ
പ്രവാസികൾക്കായി ഇംഗ്ലീഷ്, അറബിക് എന്നീ രണ്ട് കോഴ്സുകളാണ് നിലവിൽ തയാറാക്കിയിരിക്കുന്നത്. കോഴ്സിന് ജോയിൻ ചെയ്യുന്ന എല്ലാവർക്കും തീരുന്നതുവരെ ട്രെയ്നർമാരുടെ സഹായമുണ്ടാകും. പ്രധാനമായും വർക്കിങ് പ്രഫഷനൽസിന് വേണ്ടിയാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഒാരോരുത്തർക്കും ഒാരോ പേഴ്സണൽ ട്യൂട്ടർ ഉണ്ടാകും എന്നതുതന്നെയാണ് ഇൗ ഒാൺലൈൻ പഠനത്തിെൻറ ഏറ്റവും വലിയ പ്ലസ് പോയിൻറ്. എല്ലാ കാര്യങ്ങളും പഠിതാവിന് ട്യൂട്ടറുമായി സംസാരിക്കാം. അവർ തരുന്ന എക്സർസൈസുകൾ ചെയ്യുന്നതിന് ഒപ്പംതന്നെ തെറ്റുകൾ തിരുത്തി മെച്ചപ്പെടാനും അവർ സഹായിക്കും. ഒാരോ കാര്യങ്ങളും വ്യക്തമായിത്തന്നെ പഠിപ്പിക്കും.
പ്രൈവസി ഗ്യാരണ്ടീഡ്
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും പഠിക്കുന്നത് നാണക്കേടാണ് എന്ന് വിചാരിക്കുന്ന ഒരുപാടുപേരുണ്ട് നമുക്കുചുറ്റും. ചിലർക്കാണെങ്കിൽ പഠിക്കുന്നത് ആരെങ്കിലും അറിഞ്ഞാലോ എന്ന കോംപ്ലക്സുകളും. എന്നാൽ ഇംഗ്ലീഷ് പാട്നർ/അറബിക് പാട്നർ നടത്തുന്ന കോഴ്സുകളിൽ ആ പേടി വേണ്ട. നിങ്ങളും നിങ്ങളുടെ ട്യൂട്ടറും അല്ലാതെ മറ്റാരും നിങ്ങൾ പഠിക്കുന്ന കാര്യമൊന്നും അറിയുകയേ ഇല്ല. അതിനാൽ പ്രൈവസി ഒാർത്ത് നിങ്ങൾ മാറി നിൽക്കേണ്ട ആവശ്യമില്ല.
കോഴ്സും സിലബസും
രണ്ട് മാസമാണ് ഇൗ കോഴ്സിെൻറ കാലാവധി. രണ്ട് മാസംകൊണ്ട് അറബിക്, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയാക്കി നിങ്ങെള മാറ്റാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം ഇംഗ്ലീഷ് പാട്നർ/അറബിക് പാട്നറിനുണ്ട്. അറബ് ട്രെയിനേഴ്സും നാറ്റീവ് ഇംഗ്ലീഷ് സ്പീക്കേഴ്സും അടങ്ങുന്നവരാണ് നിങ്ങളെ ട്രെയിൻ ചെയ്യിക്കാൻ ഉണ്ടാവുക. ലിസണിങ് ആക്ടിവിറ്റീസ്, സ്പീക്കിങ് ആക്ടിവിറ്റീസ് എന്നിവ വളരെ ഫലപ്രദമായിത്തന്നെ വാട്സ്അപ്പ് വഴി കൃത്യമായി നിങ്ങളെക്കൊണ്ട് െചയ്യിക്കും. വോയിസ് നോട്ടുകളായും കോളിങ്ങിലൂടെയും ചാറ്റിങ്ങിലൂടെയുമെല്ലാം ഭാഷാ പഠനം നിങ്ങൾക്ക് എളുപ്പമാക്കിത്തരും. ഇതിനുപുറമേ നിരവധി ലിസണിങ് മൈറ്റീരിയൽസ് പഠിതാവിന് ലഭ്യമാക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ദുബായ് ഗവൺമെൻറിെൻറ (KHDA) സർട്ടിഫിക്കേഷനാണ് ഉറപ്പുനൽകുന്നത്. കെ.എച്ച്.ഡി.എ അപ്രൂവ് ചെയ്ത കോഴ്സുകളാണ് ഇംഗ്ലീഷ് പാട്നർ/അറബിക് പാട്നർ നൽകിവരുന്നത്. ഒാഫ്ലൈനായി നടത്തുന്ന അതേ സിലബസാണ് ഒാൺലൈനായി നടത്തുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. പക്ഷേ ഒാൺലൈൻ പഠനത്തിനാണ് കൂടുതൽ റിസൾട്ട് കണ്ടുവരുന്നത്. സ്പോക്കൺ ഇംഗ്ലീഷിന് കൂടുതൽ പ്രാധാന്യം നൽകുേമ്പാഴും ഗ്രാമറും കോഴ്സിൽ ഉൾെപ്പടുന്നുണ്ട്. അതേ സമയം ഗ്രാമർ മാത്രം പഠിച്ചിട്ടല്ല ഒരു ഭാഷ പഠിക്കേണ്ടത് എന്ന കൃത്യമായ ബോധ്യം കമ്പനിക്കുണ്ട്. ഗ്രാമർ മാത്രം പഠിച്ച് ഇംഗ്ലീഷും അറബിയും പഠിക്കുന്നത് തെറ്റായ രീതിയാണ്. സംസാരിച്ച് പ്രാക്ടീസ് ചെയ്തുകൊണ്ടുതന്നെയാണ് ഒാരോ ഭാഷയും പഠിക്കേണ്ടത് എന്നതാണ് ഇവിടുത്തെ തിയറി.
11 മുതൽ 11 വരെ; സമയം നിങ്ങളുടെ ചോയ്സ്
പഠിക്കേണ്ട സമയം ഏതാണെന്ന് പഠിതാവിനു തന്നെ തീരുമാനിക്കാം എന്നതാണ് ഇൗ കോഴ്സിെൻറ മറ്റൊരു പ്രത്യേകത. എല്ലാവരും വളരെയധികം തിരക്കുകൾക്കിടയിൽ ജീവിക്കുന്നവരാണ്. അതിനാൽതന്നെ ഒാഫ്ലൈൻ ക്ലാസ് ആണങ്കിൽ ഒരാഴ്ചയിൽ രണ്ട് ദിവസമൊക്കെയേ അവർക്ക് ക്ലാസ് അറ്റൻഡ് ചെയ്യാൻ കഴിയൂ. എന്നാൽ ഒാൺലൈൻ ക്ലാസ് ആണെങ്കിൽ എപ്പോഴാണോ ഫ്രീ ടൈം കിട്ടുന്നത് ആ സമയത്ത് ഒന്നോ രണ്ടോ മണിക്കൂർ ഇൗ പഠനത്തിനായി നീക്കിവെക്കാം. പഠിക്കേണ്ടവർക്ക് സ്വന്തമായി അനിയോജ്യമായ സമയം തീരുമാനിക്കാം, അതാണ് ഞങ്ങളും ഒാഫർ ചെയ്യുന്നതും. യു.എ.ഇ സമയം രാവിലെ 11 മണിമുതൽ രാത്രി 11 മണിവരെ ഡെഡിക്കേറ്റഡ് ആയ ട്രെയ്നർമാർ നിങ്ങൾക്കുവേണ്ടി ഉണ്ടാകും. രണ്ട് ഷിഫ്റ്റുകളിലായി രണ്ടുപേർ നിങ്ങളെ ഒരു സുഹൃത്തിെനപ്പോലെ കൂടെനിന്ന് ട്രെയിൻ ചെയ്യിക്കും.
ചെലവ് കുറവ്, ക്വാളിറ്റി ഉറപ്പ്
പാട്നർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫോറിൻ ലാങ്ഗ്വേജസിെൻറ കീഴിൽ ഇംഗ്ലീഷ് പാട്നർ/അറബിക് പാട്നർ പ്രവർത്തിക്കുന്നത്. പ്രവാസികൾക്കുവേണ്ടിയാണ് ഇംഗ്ലിഷ് ഭാഷയിലും അറബിക് ഭാഷയിലുമുള്ള ഇൗ രണ്ട് കോഴ്സുകളും വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിെൻറ ഏത് കോണിലുള്ള ആൾക്കും ഇതിലൂടെ ഇംഗ്ലീഷും അറബികും പഠിക്കാം, അവരുടെ ഫ്രീ സമയങ്ങളിൽ ഒരു പേഴ്സണൽ ട്യൂട്ടറുടെ സഹായത്തോടുകൂടി. തമിഴ്, കന്നഡ, ഹിന്ദി, ഉർദു, തെലുഗു, മലയാളം തുടങ്ങി ആറ് ഭാഷകളിലാണ് ക്ലാസുകൾ നൽകുന്നത്. ഇന്ത്യയിലെ കോർപ്പറേറ്റ് ഒാഫിസ് ബംഗളുരുവിലാണ്. മലയാളികൾക്കുവേണ്ടിയുള്ള ഒാഫിസാണ് ദുബായിലേത്. നാറ്റീവ് സ്പീക്കേഴ്സിനെത്തന്നെ ഉപയോഗിച്ച് ട്രെയിനിങ് നടത്തണം എന്ന ഉറപ്പിെൻറ ഭാഗമായാണ് ദുബായ് ആസ്ഥാനമാക്കി ഇഗ്ലീഷ്, അറബിക് പാട്നർ ആരംഭിച്ചത്. ക്വാളിറ്റിയിൽ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചകളുമില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് വിജയരമായിത്തന്നെ മുന്നോട്ടുപോവാൻ സാധിക്കുന്നത്. മറ്റുള്ളവർ വൻ തുക ഫീസ് ഇനത്തിൽ വാങ്ങുേമ്പാൾ വളരെ ചെറിയ ഫീസ് ആണ് ഇവിടെ ഇൗടാക്കുന്നത്. അത് കൂടുതൽ ആൾക്കാർക്ക് ഇൗ സൗകര്യം ലഭ്യമാവണം എന്നുള്ളതുകൊണ്ടാണ്. ദുബായ് നോളജ് പാർക്കിലാണ് കാമ്പസും ഒാഫിസും പ്രവർത്തിക്കുന്നത്. 40ലധികം ആളുകൾ ഇപ്പോൾ ഇവിടെ മാത്രമായി ജോലിചെയ്യുന്നുണ്ട്.
B2B
വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ പ്രത്യേകം ട്രെയിനിങ് നൽകാനുള്ള B2B സൗകര്യവും ഇവിടെയുണ്ട്. ഇത്തരത്തിൽ പല പ്രമുഖ കമ്പനികളും നേരിട്ട് സമീപിച്ച് അവരുടെ തൊഴിലാളികൾക്കായി ട്രെയ്നിങ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അവർക്കായി അവർക്ക് അനിയോജ്യമായ സമയത്ത് ഒാൺലൈനായിത്തന്നെ ട്രെയ്നിങ് നടന്നുകൊണ്ടിരിക്കുന്നു.
(F20, Block 2B) Dubai Knowledge Park,
Dubai- U.A.E
I English Partner +971 52 928 6653
I Arabic Partner +971 55 774 7252
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.