ഇസ്രായേൽ സംരംഭകർ ഇ.സി.എച്ചിെൻറ പിന്തുണയോടെ ദുബൈയിൽ ചുവടുറപ്പിക്കുന്നു
text_fieldsദുബൈ: യു.എ.ഇയും ഇസ്രായേലൂം തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലായതോടെ കൂടുതൽ ഇസ്രായേൽ സംരംഭകർ യു.എ.ഇയിലേക്ക് എത്തിത്തുടങ്ങി. ഇതിെൻറ ഭാഗമായി ഇസ്രായേലിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ ടെൽ അവീവിലെ ഇൻഡിഗ് ഗ്രൂപ്പ് ഇൻവെസ്റ്റ്മെൻറ്സിെൻറ മോഷെ ഇൻഡിഗുവും സംഘവും കഴിഞ്ഞദിവസം ദുബൈയിലെത്തി. ദുബൈയിലെ പ്രമുഖ ബിസിനസ് കൺസൽട്ടിങ് സ്ഥാപനങ്ങളിൽ ഒന്നായ ഇ.സി.എച്ചിെൻറ അൽ ഖിസൈസ് ഓഫീസ് സന്ദർശിച്ചു. ഇ.സി.എച്ചിെൻറ പിന്തുണയോടെ ദുബൈയിൽ ചുവടുറപ്പിക്കൽ ലക്ഷ്യം വെച്ചായിരുന്നു സന്ദർശനം. ഇസ്രായേലിൽ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകിവരുന്ന കോഴിക്കോട് സ്വദേശി ഇഖ്ബാൽ മാർക്കോണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇ.സി.എച്ച് എന്ന സ്ഥാപനം.
യു.എ.ഇ -ഇസ്രായേൽ ചരിത്രബന്ധത്തിെൻറ ഭാഗമായി ഇരുരാജ്യങ്ങൾക്കിടയിൽ നിരവധി വാണിജ്യ അവസരങ്ങൾക്കാണ് സാധ്യത തുറക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇസ്രായേലിൽ നിക്ഷേപ വിസയുള്ള ഇ.സി.എച്ചിെൻറ ഉടമ ഇഖ്ബാലിന് യു.എ.ഇയിൽനിന്നുള്ള സംരംഭകരെ അവിടേക്ക് എത്തിക്കാനുമാവും.
ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ബിസിനസ് സംരംഭങ്ങൾക്ക് അടിത്തറ പാകാൻ ഈ ബന്ധം ഉപകരിക്കുമെന്ന നിലക്കുകൂടിയാണ് ഇ.സി.എച്ചിനെ സമീപിച്ചതെന്ന് ഇൻഡിഗ് ഗ്രൂപ്പ് ചെയർമാൻ മോഷെ ഇൻഡിഗിന് വെളിപ്പെടുത്തി. രാജ്യത്തെ വ്യാപാരം, ടൂറിസം, ആരോഗ്യ മേഖലകളിൽ വലിയ രീതിയിലുള്ള നിക്ഷേപത്തിനാണ് ഗ്രൂപ്പ് ഒരുങ്ങുന്നത്. നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി യു.എ.ഇയിൽ നിക്ഷേപത്തിന് നിലവിൽ മുന്നോട്ട് വരുന്ന ചുരുക്കംകമ്പനികളിലൊന്നാണ് ഇൻഡിഗ് ഗ്രൂപ്പ്.
ഇസ്രായേൽ നിക്ഷേപകർക്ക് യു.എ.ഇയിൽ കമ്പനി രൂപവത്കരിക്കുന്നതിനും അവർക്ക് ഇതുസംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി അടുത്തമാസം ഇസ്രായേലിലെ ബെറീഷിത് ഹോട്ടലിൽ പ്രത്യേക മീറ്റ് സംഘടിപ്പിക്കുമെന്ന് ഇ.സി.എച്ച് സി.ഇ.ഒ ഇക്ബാൽ മാർക്കോണി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.