Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇ.പി.എഫിൽ മാറ്റങ്ങൾ:...

ഇ.പി.എഫിൽ മാറ്റങ്ങൾ: തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളിക്ക് വിവരങ്ങൾ തിരുത്താം; അക്കൗണ്ട് മാറ്റാം

text_fields
bookmark_border
ഇ.പി.എഫിൽ മാറ്റങ്ങൾ: തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളിക്ക് വിവരങ്ങൾ തിരുത്താം; അക്കൗണ്ട് മാറ്റാം
cancel

ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലു​ട​മ​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ തൊ​ഴി​ലാ​ളി​ക്ക് പേ​രി​ലും ജ​ന​ന തീ​യ​തി​യി​ലും മ​റ്റും തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​വ​സ​രം ന​ൽ​കി ഇ.​പി.​എ​ഫ്.​ഒ. ഈ ​സൗ​ക​ര്യം ശ​നി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​ന്നു. ഇ​തി​നു​പു​റ​മെ, ഇ-​കെ.​വൈ.​സി​യു​ള്ള, ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച അ​ക്കൗ​ണ്ടു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ലു​ട​മ​യു​ടെ ഇ​ട​പെ​ട​ലി​ല്ലാ​തെ, ആ​ധാ​ർ ഒ.​ടി.​പി വ​ഴി ഇ.​പി.​എ​ഫ് മാ​റ്റാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​മാ​കും.

കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വി​യ ആ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ളി​ൽ 27 ശ​ത​മാ​ന​വും അ​വ​രു​ടെ പ്രൊ​ഫൈ​ൽ, കെ.​വൈ.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും പു​തി​യ മാ​റ്റ​ത്തോ​ടെ ഇ​തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പേ​ര്, മാ​താ​പി​താ​ക്ക​ളു​ടെ പേ​ര്, സ​ർ​വി​സ് തീ​യ​തി​ക​ൾ തു​ട​ങ്ങി​യ മി​ക്ക കാ​ര്യ​ങ്ങ​ളും ഇ​നി സ്വ​യം തി​രു​ത്താം. 2017 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു​ശേ​ഷം യു.​എ.​എ​ൻ (യൂ​നി​വേ​ഴ്സ​ൽ അ​ക്കൗ​ണ്ട് ന​മ്പ​ർ) അ​നു​വ​ദി​ച്ച​വ​ർ​ക്കാ​ണ് ഇ​തി​ന് സാ​ധി​ക്കു​ക. ഇ​ത്ത​ര​മാ​ളു​ക​ൾ​ക്ക് തി​രു​ത്തി​ന് മ​റ്റ് രേ​ഖ​ക​ളൊ​ന്നും സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ഇ​തി​നു​മു​മ്പ് യു.​എ.​എ​ൻ ല​ഭി​ച്ച​വ​ർ​ക്കും തൊ​ഴി​ലു​ട​മ വ​ഴി​യു​ള്ള തി​രു​ത്തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ല​ളി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​റ്റ​ങ്ങ​ൾ തൊ​ഴി​ലു​ട​മ​യു​ടെ​യും ജോ​ലി​ഭാ​രം കു​റ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:provident fundEPF
News Summary - EPFO members can now change personal details, transfer EPF online themselves
Next Story