Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎംപ്ലോയീസ്​...

എംപ്ലോയീസ്​ സ്​റ്റേറ്റ്​ ഇൻഷൂറൻസ്​ കോർപ്പറേഷന്‍റെ അധിക പണം ഓഹരി വിപണിയിലേക്ക്​

text_fields
bookmark_border
എംപ്ലോയീസ്​ സ്​റ്റേറ്റ്​ ഇൻഷൂറൻസ്​ കോർപ്പറേഷന്‍റെ അധിക പണം ഓഹരി വിപണിയിലേക്ക്​
cancel

ന്യൂഡൽഹി: എംപ്ലോയീസ്​ സ്​റ്റേറ്റ്​ ഇൻഷൂറൻസ്​ കോർപ്പറേഷന്‍റെ അധിക പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നു. പരമ്പരാഗതമായ സ്ഥിരനിക്ഷേപങ്ങൾക്കൊപ്പം മറ്റ്​ മാർഗങ്ങളും കോർപ്പറേഷൻ പരിഗണിക്കുന്നുവെന്നാണ്​ റിപ്പോർട്ട്​. മ്യൂച്ചൽഫണ്ട്​, കോർപ്പറേറ്റ്​ ബോണ്ട്​, സ്വകാര്യ ബാങ്കുകളുടെ കോമേഴ്​സ്യൽ പേപ്പറുകൾ, ഓഹരികൾ എന്നിവയിലെ നിക്ഷേപത്തിനാണ്​ കമ്പനി ഒരുങ്ങുന്നത്​.

91,000 കോടിയുടെ അധിക ഫണ്ടാണ്​ കോർപ്പറേഷനുള്ളത്​. നിലവിൽ ഈ പണം പൊതുമേഖല കമ്പനികളുടെ ബോണ്ടുകളിലും ബാങ്കുകളിലുമാണ്​ നിക്ഷേപിച്ചിട്ടുള്ളത്​. പ്രതിമാസം 21,000 രൂപ വരുമാനമുള്ള ജീവനക്കാരുടെ വരുമാനത്തിൽ ഒരു വിഹിതമാണ്​ ഇ.എസ്​.ഐ.സി ഈടാക്കുന്നത്​.

ഇ.പി.എഫ്​.ഒ പോലെ തൊഴിൽ മന്ത്രാലയത്തിന്​ കീഴിലാണ്​ ഇ.എസ്​.ഐ.സിയും വരുന്നത്​. കോർപ്പറേഷന്‍റെ ഫണ്ടിൽ 15,730 കോടി പ്രത്യേക നിക്ഷേപമായും 75,713.90 കോടി സ്ഥിര നിക്ഷേപമായുമാണ്​ നിലവിലുള്ളത്​. ഇതിൽ നിന്ന്​ ഒരു ഭാഗം ഓഹരി വിപണിയിൽ നിക്ഷേപിക്കാനാണ്​ കോർപ്പറേഷൻ നീക്കം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ESICInvestment
News Summary - ESIC may invest corpus in equities, MFs, bonds
Next Story