Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right'ആ 40 രൂപയിൽ പോലും...

'ആ 40 രൂപയിൽ പോലും എനിക്കിന്നും കൗതുകം'; കോടികളുടെ ആസ്തിയുണ്ടെങ്കിലെന്താ, സൊമാറ്റോയിലെ കൂപ്പണുകൾ വരെ ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി രാധിക ഗുപ്ത

text_fields
bookmark_border
രാധിക ഗുപ്ത
cancel
camera_alt

രാധിക ഗുപ്ത

ന്ത്യയിലെ അറിയപ്പെടുന്ന ധനികയും സാമ്പത്തിക വിദഗ്ധയുമാണ് എഡൽവീസ് അസറ്റ് മാനേജ്മെന്റ് സി.ഇ.ഒ ആയ രാധിക ഗുപ്ത. കോടികൾ സമ്പത്തുണ്ടെങ്കിലും ഒരു ആഡംബര കാർ പോലും സ്വന്തമായില്ലാത്തയാളാണ് ഇവർ. കാറോ മറ്റു ആഢംബര വസ്തുക്കളോ വാങ്ങാൻ തയ്യാറല്ല അവർ. പണം അത്രയധികം ശ്രദ്ധയോടെയാണ് രാധിക ചിലവാക്കുന്നത്. ആഢംബര കാർ വാങ്ങുന്നത് അത്ര നല്ലതല്ലെന്നാണ് ഇവരുടെ വാദം.

കോടികളുടെ സമ്പത്തുള്ള താൻ ഇന്നും ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ സൊമാറ്റോ കൂപ്പണുകൾ ഉപയോഗിക്കാറുണ്ടെന്ന് രാധിക ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. 'ആ 40 രൂപയിൽ പോലും എനിക്കിന്നും കൗതുകമുണ്ട്' എന്നാണ് സൊമാറ്റോ കൂപ്പണുകൾ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിനെ കുറിച്ച് രാധിക പറഞ്ഞത്.

പഠനകാലത്ത് രാധികക്കൊപ്പമുള്ള സുഹൃത്തുക്കളൊക്കെയും ധനികരായിരുന്നു. അക്കാലത്ത് സാമ്പത്തികമായ അരക്ഷിതാവസ്ഥ അനുഭവിച്ചിട്ടുണ്ട്. കോളജിൽ പഠിക്കുമ്പോൾ പോലും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ, ഇന്ന് ഇത്രയും സമ്പന്നയായി നിൽക്കുമ്പോഴും നിങ്ങൾ സാധാരണ ഇന്നോവ കാറാണോ ഉപയോഗിക്കുന്നത് എന്ന ആളുകളുടെ ചോദ്യത്തിന് രാധികക്ക് ഉത്തരം ഒന്നേയുള്ളൂ, എന്റെ ഇഷ്ടങ്ങളാണ് എന്റെ ജീവിതം എന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Executive OfficerIndia NewsRadhika GuptaEdelweiss Asset Management
News Summary - Even at that 40 rupees I am also curious- Radhika Gupta revealed that she is worth crores and even uses Zomato coupons
Next Story