ഇപ്പോൾ നെഗറ്റീവ് വളർച്ചയാണ്, അടുത്ത വർഷം സാമ്പത്തിക ശക്തിയാകും -നിർമല
text_fieldsന്യൂഡൽഹി: സാമ്പത്തിക വളർച്ച നെഗറ്റീവിലേക്ക് കൂപ്പുകുത്തിയെങ്കിലും ശുഭ പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷം ഇന്ത്യ വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാകുമെന്ന് നിർമല പറഞ്ഞു.
''ഈ വർഷം നെഗറ്റീവ് വളർച്ചയിൽ മുന്നോട്ട് പോയാലും അടുത്തവർഷം ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തികളൊന്നിൽ ഇന്ത്യയുണ്ടാകും.
ഗ്രാമീണ ഇന്ത്യയിൽ വർധിക്കുന്ന ആവശ്യകതയുടെ ഫലമായി ആഭ്യന്തര വരുമാനത്തിൽ വർധയുണ്ടാകും.അതോടൊപ്പം ഉത്സവസീസണും സാമ്പത്തിക രംഗത്തിന് ഗുണകരമാകും''-ഇന്ത്യ എനർജി ഫോറത്തിൽ സംസാരിക്കവേ മന്ത്രി അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനത്തിനാണ് രാജ്യത്തിെൻറ പ്രഥമ പരിഗണന. ഇന്ത്യയുടെ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കയറ്റുമതിക്ക് തയ്യാറാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് രണ്ടാം പരിഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.