ഓഹരി വ്യാപാര സമയം നീട്ടൽ: നിർദേശം സെബി നിരസിച്ചു
text_fieldsന്യൂഡൽഹി: അവധി ഓഹരി വ്യാപാരം നടത്തുന്നതിനുള്ള സമയം ദീർഘിപ്പിക്കണമെന്ന നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) നിർദേശം ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ‘സെബി’ നിരസിച്ചു. ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലെ വ്യാപാരസമയം ഘട്ടം ഘട്ടമായി നീട്ടണമെന്ന് എൻ.എസ്.ഇ സെബിയോട് ആവശ്യപ്പെട്ടിരുന്നു.
ഓഹരി ദല്ലാളുമാരിൽനിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് ആവശ്യം നിരസിക്കുന്നതിന് സെബി കാരണമായി പറഞ്ഞത്. രാവിലെ 9.15 മുതൽ 3.30 വരെയുള്ള പതിവ് വ്യാപാരം അവസാനിപ്പിച്ചതിനുശേഷം ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വ്യാപാരം ചെയ്യുന്നതിന് വൈകീട്ട് 6 മുതൽ രാത്രി 9 വരെ സമയം അനുവദിക്കണമെന്നായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.