ഫാക്ടിന് 353 കോടി രൂപ പ്രവർത്തനലാഭം; വിറ്റുവരവ് 4425 കോടി
text_fieldsകളമശ്ശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ട് 2021-22 സാമ്പത്തിക വർഷത്തിൽ 353 കോടി രൂപയുടെ പ്രവർത്തനലാഭം നേടി.
598 കോടിയാണ് പലിശയും നികുതികളും ചേർത്തുള്ള ലാഭം. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 350 കോടിയും 595 കോടിയുമായിരുന്നു. 4425 കോടി രൂപ വിറ്റുവരവ് നേടി. മുൻ വർഷം ഇത് 3259 കോടിയായിരുന്നു. 4425 കോടി രൂപ എന്നത് എക്കാലത്തെയും ഉയർന്ന വിറ്റുവരവാണ്.
ഫാക്ടംഫോസ് 8.27 ലക്ഷം ടൺ ഉൽപാദിപ്പിച്ചു. അമോണിയം സൾഫേറ്റ് 1.37 ലക്ഷം ടൺ, കാപ്രോലാക്ടം 20835 ടൺ എന്നിങ്ങനെയാണ് ഉൽപാദനം. വളം വിൽപന തുടർച്ചയായി കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 10 ലക്ഷം ടൺ കടന്നു. ഫാക്ടംഫോസ് 8.32 ലക്ഷം ടൺ, അമോണിയം സൾഫേറ്റ് -1.45 ലക്ഷം ടൺ, മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി) 0.29 ലക്ഷം ടൺ എന്നിവ വിൽപന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.