വിഷമയമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്ന ചാനലുകൾക്ക് പരസ്യമില്ലെന്ന് പാർലെയും
text_fieldsമുംബൈ: അർണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയടക്കം മൂന്ന് പ്രമുഖ ടെലിവിഷൻ ചാനലുകൾ ടി.ആര്‍.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ നിലപാടറിയിച്ച് പരസ്യദാതാക്കളായ കൂടുതൽ കമ്പനികൾ രംഗത്ത്. മുംബൈ പൊലീസിെൻറ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണവിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ വ്യക്തമാക്കി. വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നാണ് പാര്‍ലെ കമ്പനിയുടെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ ലൈവ് മിൻറ് വെബ്‌സൈറ്റിനോട് പ്രതികരിച്ചത്.
ആരോപണവിധേയരായ മൂന്നു ചാനലുകളെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ഇനി പരസ്യം നല്‍കില്ലെന്നും വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ് പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തത്. സംഭവത്തിൽ അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് ചോദ്യം ചെയ്യാനും തീരുമാനിച്ചിരുന്നു.
തങ്ങളുടെ ചാനലുകൾ മാത്രം നിരന്തരം പ്രദർശിപ്പിക്കുന്നതിനായി വ്യൂവർഷിപ്പ് മോണിറ്ററിങ് മീറ്ററുകൾ സ്ഥാപിച്ച വീടുകളിലുള്ളവർക്ക് പണം നൽകിയാണ് ഇത്തരക്കാർ കൃത്രിമം കാണിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ പൊലീസ് കമ്മീഷ്ണർ പരം ബിർ സിങ് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.