സ്വർണപണയം: ഏറ്റവും ആദായകരം ഈ ബാങ്കുകളിൽ
text_fieldsന്യൂഡൽഹി: സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിനുള്ള മാർഗമാണ് സ്വർണപണയം. അടിയന്തര ആവശ്യങ്ങൾക്കാണ് പണം സ്വരുപീക്കുന്നതിന് എല്ലാവരും സ്വീകരിക്കുന്ന മാർഗവും ഇതാണ്. 18 വയസിന് മുകളിലുള്ള ആർക്കും ബാങ്കുകളിൽ നിന്നും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്വർണപണയ വായ്പ ലഭിക്കും.
ക്രെഡിറ്റ് സ്കോർ ഉൾപ്പടെയുള്ളവക്ക് സ്വർണ്ണ പണയ വായ്പയിൽ കാര്യമായ റോളില്ലെന്നതും ആകർഷകമാണ്. സാധാരണയായി രണ്ട് വർഷമാണ് സ്വർണപണയത്തിന്‍റെ കാലാവധിയായി എല്ലാവരും തെരഞ്ഞെടുക്കുന്നത്. ഇന്ന് സ്വർണപണയ സേവനം നിരവധി ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ഇതിൽ നിന്നും ഏറ്റവും ആദായകരമായത് തെരഞ്ഞെടുക്കുകയെന്നതാണ് ബുദ്ധിമുേട്ടറിയ കാര്യം.
പല ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും 10 ശതമാനം വരെ പലിശ സ്വർണപണയ വായ്പക്ക് ചുമത്താറുണ്ട്. അവക്കിടയിൽ ഏഴ് ശതമാനത്തിനും എട്ട് ശതമാനത്തിനുമിടയിൽ സ്വർണപണയത്തിന് പലിശ ചുമത്തുന്ന പ്രധാനപ്പെട്ട അഞ്ച് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെക്കുകയാവും ഏറ്റവും ആദായകരം.
സ്വർണപണയത്തിന് കുറഞ്ഞ പലിശ ചുമത്തുന്ന അഞ്ച് ബാങ്കുകൾ
പഞ്ചാബ്& സിന്ധ് ബാങ്ക് -7%
ബാങ്ക് ഓഫ് ഇന്ത്യ -7.35%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -7.5%
കനറ ബാങ്ക് -7.65%
യൂണിയൻ ബാങ്ക് -8.2%
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.