70000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്
text_fieldsകൊച്ചി: ഉത്സവ സീസണിൽ 70000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇ-കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ട്. പരോക്ഷമായി ലക്ഷക്കണക്കിനാളുകൾക്കും തൊഴില്‍ ലഭിക്കും.
ബിഗ് ബില്ല്യണ്‍ ഡേയ്സിെൻറ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡർ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
പുതിയ തൊഴിലവസരങ്ങൾക്ക് പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ കാരണമാകും. ഡെലിവറിക്കായി 50000 പലവ്യഞജന കടകളെയും തെരഞ്ഞെടുക്കുന്നതോടെ ആയിരങ്ങൾക്ക് തൊഴിലാകും. പുതിയ ജീവനക്കാര്‍ക്ക് ഇ-കോമേഴ്സിെൻറ വൈവിധ്യങ്ങളെക്കുറിച്ച് പരിശീലനവും നല്‍കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാർട്ട് സീനിയര്‍ വൈസ് പ്രസിഡൻറ് അമിതേഷ് ജാ പറഞ്ഞു.
കോവിഡ് പശചാത്തലത്തിൽ ആളുകൾ ഓൺലൈൻ വ്യാപാരത്തോട് കൂടുതൽ താൽപര്യം കാണിക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനായി കൂടുതൽ ഡെലിവറി പാർട്നർമാരെ നിയോഗിക്കാൻ ഫ്ലിപ്കാർട്ട് തീരുമാനിച്ചത്.
ഇന്ത്യൻ മാർക്കറ്റിൽ ആമസോണുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിൽ നിന്നും കാര്യങ്ങൾ മാറിയിരിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് പുതുതായി തുടക്കമിട്ട ജിയോ മാർട്ടിൽ നിന്നും കൂടി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഫിപ്കാർട്ടിെൻറ പുതിയ തീരുമാനം.
നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബറിൽ ദീപാവലിക്ക് അടുത്ത ദിവസങ്ങളിലാണുണ്ടാവുക. മൊത്തക്കച്ചവടങ്ങൾക്കായി ഫ്ലിപ്കാർട്ട് ഹോൾസെയിലിന് തുടക്കമിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.