നാഗാലാൻഡിൽ ഡെലിവറിയില്ലേ എന്ന് കസ്റ്റമർ; ക്ഷമിക്കണം, ഇന്ത്യക്ക് പുറത്ത് സേവനമില്ലെന്ന് ഫ്ലിപ്കാർട്ട്
text_fieldsഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഒരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഒരു കസ്റ്റമർ ഡെലിവറിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ ചോദിച്ച ചോദ്യത്തിന് മറുപടിയിട്ടതാണ് അവർക്ക് വിനയായത്. എന്തുകൊണ്ടാണ് ഫ്ലിപ്കാർട്ട് നാഗാലാൻഡിൽ ഡെലിവറി ചെയ്യാത്തതെന്നും ഇന്ത്യയിലെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളോട് മാത്രമെന്താണ് ഇത്തരത്തിലുള്ള സമീപനമെന്നും ഫ്ലിപ്കാർട്ടിെൻറ ഫേസ്ബുക്ക് സപ്പോർട്ട് പേജിൽ ഒരാൾ പരാതിയുമായി എത്തുകയായിരുന്നു.
തങ്ങളുടെ സെല്ലർമാർ ഇന്ത്യക്ക് പുറത്ത് ഡെലിവറി സേവനം നൽകുന്നില്ലെന്നായിരുന്നു ഇതിന് മറുപടിയായി ഫ്ലിപ്കാർട്ട് കുറിച്ചത്. ഇത് സ്ക്രീൻ ഷോട്ട് എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെ ഫ്ലിപ്കാർട്ടിനെതിരെ നിരവധി പോസ്റ്റുകളാണ് ഉയർന്നുവന്നത്. കമൻറ് പിൻവലിച്ച് മാപ്പുപറയണമെന്നും ചിലർ ആവശ്യപ്പെട്ടു.
എന്നാൽ, കസ്റ്റമറിന് നൽകിയ നിരുത്തരവാദപരമായ മറുപടിയിൽ ഖേദം രേഖപ്പെടുത്തി ഫ്ലിപ്കാർട്ട് എത്രയും പെട്ടന്ന് തന്നെ രംഗത്തെത്തിയിരുന്നു. പിഴവിൽ അങ്ങേയറ്റം ക്ഷമ ചോദിക്കുന്നുവെന്നും നാഗാലാൻഡ് അടക്കമുളള ഇന്ത്യയിലെ എല്ലായിടത്തും തങ്ങളുടെ സേവനം ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.