ഫോബ്സ് അതിസമ്പന്ന പട്ടികയിൽ ആറു മലയാളികൾ
text_fieldsമുംബൈ: ഇന്ത്യക്കാരായ 100 ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയിൽ ആറു മലയാളി വ്യവസായികൾ. ലുലു ഗ്രൂപ്ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസുഫലിയാണ് വ്യക്തികളിൽ ഒന്നാമത്. 445 കോടി ഡോളർ (32,900 കോടിരൂപ) ആണ് സമ്പാദ്യം. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റിനും സഹോദരന്മാർക്കും ചേർന്ന് 480 കോടി ഡോളർ(35,500 കോടി രൂപ) സമ്പാദ്യമാണുള്ളത്.
ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ 305 കോടി ഡോളർ (22,570 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ -260 കോടി ഡോളർ (19,240 കോടി രൂപ), ജെംസ് എജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി -185 കോടി ഡോളർ (13,700 കോടി രൂപ), ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാൽ-156 കോടി ഡോളർ (11,550 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മലയാളികൾ. തുടർച്ചയായ 13ാം വർഷവും ഇന്ത്യൻ സമ്പന്നരിൽ ഒന്നാമത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 8870 കോടി ഡോളറാണ് (6.56 ലക്ഷം കോടി രൂപ) അംബാനിയുടെ ആസ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.