വിദേശ നിക്ഷേപകർ ഈ മാസം പിൻവലിച്ചത് 39,000 കോടി
text_fieldsന്യൂഡൽഹി: വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് പിൻവലിച്ചത് 39,000 കോടി രൂപ. യു.എസിൽ ഫെഡറൽ റിസർവ് പലിശ നിരക്കുയർത്തിയതും ബോണ്ടിൽനിന്നുള്ള വരുമാനവും ഡോളറിന്റെ മൂല്യവും കൂടിയതുമാണ് ഇതിനു കാരണം. ഇതോടെ, 2022ൽ ഇതുവരെ ഓഹരികളിൽനിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ മൊത്തം പിൻവലിച്ച തുക 1.66 ലക്ഷം കോടി രൂപയായി.
ഇതേ കാലയളവിൽ കടപ്പത്ര വിപണിയിൽനിന്ന് 6000 കോടി രൂപയാണ് പിൻവലിച്ചത്. ഉയർന്ന അസംസ്കൃത എണ്ണ വില, പണപ്പെരുപ്പം, കടുത്ത പണ നയം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ വരവിൽ അസ്ഥിരത തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.
വിപണികളിലെ തിരുത്തൽ കാരണം ഏപ്രിൽ ആദ്യവാരം വിദേശ നിക്ഷേപകർ 7,707 കോടി രൂപ ഓഹരിയിൽ ഇറക്കിയിരുന്നു. എന്നാൽ, മേയ് രണ്ടു മുതൽ 27 വരെ 39,137 കോടി രൂപയുടെ ഓഹരിയാണ് വിറ്റൊഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.