ഇടപാടുകൾ മറച്ചുവെച്ചു; യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് സെബിയുടെ ഒരു കോടി രൂപ പിഴ
text_fieldsന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ (സെബി) മുന്‍ യെസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ റാണ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തി. മോര്‍ഗന്‍ ക്രെഡിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ ഇടപാടുകള്‍ യെസ് ബാങ്ക് ഡയറക്ടർ ബോര്‍ഡിൽ നിന്നും മറച്ച് വെച്ചതിനെ തുടർന്നാണ് നടപടി. ഇടപാടുകള്‍ മറച്ച് വെച്ചതിലൂടെ റാണ കപൂര്‍ നിക്ഷേപകര്‍ക്കും അദ്ദേഹത്തിനുമിടയില്‍ ദുരൂഹമായ മറ സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് സെബി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ നിന്നും വിവരം മറച്ച് വെയ്ക്കുന്നതിലൂടെ ലിസ്റ്റിങ് ഒബ്ലിഗേഷന്‍സ് ആന്‍ഡ് ഡിസ്‌ക്ലോഷര്‍ റിക്വയര്‍മെൻറ്സ് റെഗുലേഷെൻറ ലംഘനമാണ് റാണ കപൂര്‍ നടത്തിയിരിക്കുന്നതെന്നും സെബി പറഞ്ഞു. 2018 ഏപ്രിൽ 19ന് സീറോ കൂപ്പണ്‍ നോണ്‍ കര്‍വേര്‍ട്ടബില്‍ ഡിബെന്‍ച്വേഴ്സ് വഴി റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടുമായി മോര്‍ഗന്‍ ക്രഡിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ 950 കോടിയുടെ ഇടപാടിെൻറ പേരിലാണ് സെബിയുടെ നടപടി. യെസ് ബാങ്ക് പ്രമോട്ടര്‍ കൂടി ആയിരുന്ന റാണ കപൂര്‍ മോര്‍ഗന്‍ ക്രഡിറ്റ്സുമായുളള ഇടപാടില്‍ ജാമ്യം നിന്നിരുന്നു.
നിലവിൽ റാണ കപൂറിെൻറ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെൻറ് എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുകയാണ്. ലണ്ടനിലെ 77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെൻറിന് 13.5 മില്യണ്‍ പൗണ്ട് വിപണി മൂല്യമാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന റാണ കപൂര്‍ 4,300 കോടി രൂപയുടെ അഴിമതി ആരോപണത്തില്‍ മാര്‍ച്ച് തുടക്കത്തിലാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.