നാലുവർഷ ഡിഗ്രിയും അവധിക്കാലത്തെ ഹ്രസ്വകാല കോഴ്സും യൂനിഗ്രാഡിൽ
text_fieldsവിഖ്യാതമായ പല യൂനിവേഴ്സിറ്റികളുടെയും ഡിഗ്രി പി.ജി കോഴ്സുകൾക്ക് പേരുകേട്ടതാണ് ബഹ്റൈനിലെ യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ. യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരം പുതുക്കിയ ഇഗ്നോയുടെ (ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി) നാലുവർഷത്തെ ഡിഗ്രി കോഴ്സുകൾക്കുള്ള അഡ്മിഷൻ ഇപ്പോൾ യൂനിഗ്രാഡിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മൂന്നു വർഷം കഴിഞ്ഞാൽ മേജർ ഡിഗ്രിയും ഒരു വർഷം കൂടി തുടർന്ന് പഠിക്കുകയാണെങ്കിൽ ഓണേഴ്സ് ഡിഗ്രിയും വിദ്യാർഥികൾക്ക് ലഭിക്കുമെന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത. ഓണേഴ്സ് ഡിഗ്രിക്ക് പഠിച്ച വിഷയങ്ങൾ ക്രെഡിറ്റ് ട്രാൻസ്ഫർ രീതി അനുസരിച്ച് പി.ജിക്ക് വീണ്ടും പഠിക്കേണ്ട കാര്യമില്ല. ഇന്റർനാഷനൽ നിലവാരത്തിലേക്ക് ഭാരതത്തിലെ യൂനിവേഴ്സിറ്റികളെയും ഉയർത്തുന്നതിനും ലോകത്തെവിടെയും ഭാരതത്തിലെ യൂനിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾക്കു സ്വീകാര്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതുക്കിയ ഡിഗ്രി കോഴ്സുകൾ.
വേനലവധിക്ക് നാട്ടിൽ പോകാത്ത ബഹ്റൈനിലെ പല രക്ഷിതാക്കളും വിദ്യാർഥികളും അവധിക്കാലത്ത് പഠിക്കാൻ പറ്റിയ ഹ്രസ്വകാല കോഴ്സുകൾ അന്വേഷിക്കുന്ന സമയം കൂടിയാണിപ്പോൾ. അവർക്കു വേണ്ടി യൂനിഗ്രാഡ്, പ്രശസ്തമായ ജി.ടെക് കമ്പ്യൂട്ടർ എജുക്കേഷനുമായി ചേർന്ന്, വിദ്യാർഥികൾ പഠിക്കാൻ വളരെയധികം താൽപര്യം കാണിക്കുന്ന പല ഹ്രസ്വകാല കോഴ്സുകളും നടത്തുന്നുണ്ട്. മാത്രമല്ല, മക്കളുടെ കൂടെ വന്നു പഠിക്കാൻ താൽപര്യമുള്ള അമ്മമാർക്കുവേണ്ടി തൊഴിൽ സാധ്യതയുള്ള ഒട്ടനവധി കോഴ്സുകൾ ജി.ടെക്കിനുണ്ട്. ഇരുപതിലധികം രാജ്യങ്ങളിലായി അഞ്ഞൂറിലധികം ശാഖകൾ ഉള്ള ജി.ടെകിന്റെ കോർപറേറ്റ് ഓഫിസ് സിംഗപ്പൂരിലാണ്. ജി.ടെക് കമ്പ്യൂട്ടർ എജുക്കേഷന്റെ ബഹ്റൈൻ സെന്ററായി പ്രവർത്തിക്കുന്ന യൂനിഗ്രാഡിൽ ഈ വേനലവധിയിൽ വിദ്യാർഥികൾക്കും വീട്ടമ്മമാർക്കുമായി നൽകിവരുന്ന ഹ്രസ്വകാല കോഴ്സുകൾ താഴെ കൊടുത്തിരിക്കുന്നു.
• എ.സി.സി.ഐ.എ - യു.കെ സർട്ടിഫിക്കേഷൻ ലഭിക്കുന്ന പ്രഫഷനൽ അക്കൗണ്ടിങ് കോഴ്സാണിത്. കൂടാതെ ജി.ടെക്, ക്വിക്ക് ബുക്ക്, ടാലി എന്നീ സർട്ടിഫിക്കേഷനുകളും ലഭിക്കുന്നു. തൊഴിൽ സാധ്യത വളരെയധികമുള്ള ഈ കോഴ്സ് വിദ്യാർഥികൾക്കും വീട്ടമ്മമാർക്കും ഒരുപോലെ ഗുണപ്രദമാണ്.
•ഇത് കൂടാതെ മൈക്രോസോഫ്റ്റ് ഓഫിസ്, അഡ്വാൻസ്ഡ് എക്സൽ, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡെവലപ്മെന്റ്, ഓട്ടോകാഡ്, വെബ് ഡിസൈനിങ്, ഡേറ്റ അനാലിസിസ് തുടങ്ങി അത്യാധുനിക സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അനവധി ഹ്രസ്വകാല കോഴ്സുകൾ, ജി.ടെക് കമ്പ്യൂട്ടർ എജുക്കേഷൻ, യൂനിഗ്രാഡ് വഴി ബഹ്റൈനിൽ നൽകി വരുന്നു.
സുജ ജെ.പി. മേനോൻ
ജി.ടെകിന്റെ ഗ്ലോബൽ കാമ്പസ് ലോകമെമ്പാടുമുള്ള പേരുകേട്ട യൂനിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷൻ വിദ്യാർഥികൾക്ക് ശരിയാക്കിക്കൊടുക്കുന്നു. യു.കെ, ജർമനി, ഫ്രാൻസ്, ആസ്ട്രേലിയ, കനഡ, ജോർജിയ തുടങ്ങി പല നാടുകളിലെയും പേരുകേട്ട യൂനിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷന് ആവശ്യമായ കൗൺസലിങ്, സ്റ്റുഡന്റ്സ് ലോൺ, വിസ പ്രോസസിങ്, അഡ്മിഷൻ, അക്കോമഡേഷൻ, പാർട്ട് ടൈം ജോലിക്കു വേണ്ട മാർഗനിർദേശങ്ങൾ തുടങ്ങി ഒരു വിദ്യാർഥിക്ക് ഇതര നാട്ടിലെ കോളജിൽ പോയി പഠിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ജി.ടെക് ഗ്ലോബൽ കാമ്പസ് നൽകിവരുന്നു.
ബഹ്റൈനിലെ വിദ്യാർഥികൾക്ക് ജി.ടെക് ഗ്ലോബൽ കാമ്പസിന്റെ എല്ലാ സഹായവും, കൗൺസലിങ്ങും യൂനിഗ്രാഡ് വഴി ലഭിക്കുന്നതാണ്.
യൂനിഗ്രാഡിൽ നടന്നുവരുന്ന ഡിഗ്രി, പി.ജി ജി.ടെക് ഗ്ലോബൽ കാമ്പസ്, ഹ്രസ്വകാല കോഴ്സുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാനും, അഡ്മിഷനും വേണ്ടി 32332709, 33537275, 17344972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.