ഇന്ധനക്കൊള്ള തുടരുന്നു; തലസ്ഥാനത്ത് പെട്രോൾ വില 97 കടന്നു
text_fieldsതിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വർധനവ് തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഞായറാഴ്ച വർധിച്ചത്. 36 ദിവസത്തിനിടെ 20ാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.
വില കൂട്ടിയതോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു. പെട്രോൾ വില ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമായി ഉയർന്നു. കോഴിക്കോട്ട് പെട്രോൾ വില 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ് വില.
ഈ വർഷം മാത്രം പെേട്രാൾ -ഡീസൽ വില 45 ലേറെ തവണയാണ് വർധിപ്പിച്ചത്. രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് 100 കടന്നിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിന്‍റെ ആനുപാതികമായാണ് ഇന്ത്യയിലെ വിലക്കയറ്റം എന്നാണ് എണ്ണക്കമ്പനികളുടെ വാദം. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും തുടർച്ചയായ വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.