ഗ്യാസ് ട്രബിൾ, നെഞ്ചെരിച്ചിൽ; പരിഹാരം ആയുർവേദത്തിലൂടെ
text_fieldsവയറ്റിൽ ഗ്യാസ് നിറയുന്നതും ഉരുണ്ട് കയറ്റവും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്തെങ്കിലും അത്യാവശ്യത്തിന് പോകാന്‍ നില്‍ക്കുമ്പോഴോ പ്രധാനപ്പെട്ട ഫങ്ഷന് പോകേണ്ടപ്പഴോ ആണ് ഗ്യാസ് മൂലമുള്ള അസ്വസ്ഥതകളുണ്ടാകുന്നതെങ്കിൽ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയും. ബ്ലോട്ടിങ് എന്നാണ് വയറിലെയും കുടലുകളിലെയും ഈ ഗ്യാസ് കെട്ടലിന് പറയുന്നത്. ബ്ലോട്ടിങ്ങിന് പല കാരണങ്ങളും ഉണ്ടാകാം. അതിൽ നാം കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന രീതി എന്നിവയൊക്കെ ഉണ്ട്. ഗ്യാസ് മൂലമുണ്ടാകുന്ന വേദനയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഭക്ഷണരീതികളും മെനുവും മാറ്റുന്നത് നന്നായിരിക്കും. അൾസറിനും ഗ്യാസ് മൂലമുള്ള അസ്വസ്ഥതകൾക്കും ആശ്വാസം ലഭിക്കാൻ നാം മരുന്ന് കഴിക്കുന്നുണ്ട് .എന്നാൽ ഈ മരുന്നുകൾ ശാശ്വത ആശ്വാസം നൽകാൻ പര്യാപ്തമാണോ.
യഥാർഥത്തിൽ, ഈ മരുന്നുകളുടെ സ്ഥിരമായ ഉപയോഗം നിങ്ങളുടെ കരളിന് കേടുവരുത്തും. അതിനാൽ, ദൈനംദിന ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയാണ് ഗ്യാസ് മൂലമുള്ള ഉപദ്രവങ്ങളിൽനിന്ന് മുക്തരാകുവാനുള്ള മികച്ച മാർഗ്ഗം. ഭക്ഷണക്രമത്തിലുളള മാറ്റങ്ങൾ ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ഇത് മികച്ച ഫലങ്ങൾ സൃഷ്ടിക്കും.
അന്റാസിഡുകൾ, ആന്റിബയോട്ടിക്കുകൾ, വിറ്റാമിൻ ബി 12 അനുബന്ധങ്ങൾ തുടങ്ങിയവയൊക്കെ ഗ്യാസ് മൂലമുള്ള ഉപദ്രവങ്ങളിൽനിന്ന് മുക്തി നേടാനായി നൽകാറുണ്ട്. ഇവ ആശ്വാസം നൽകുമെങ്കിലും ശാശ്വതമായ പരിഹാരമല്ല. ഭക്ഷണശീലങ്ങളും ജീവിതശൈലിയും മാറ്റുകയാണ് നല്ല മാർഗ്ഗം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഗ്യാസ് മൂലമുള്ള പ്രശ്നങ്ങളിൽനിന്ന് ആശ്വാസം ലഭിക്കുന്നതിന് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. കോഫി,പാൽ,ഹോട്ട് ചോക്ലേറ്റ് അല്ലെങ്കിൽ കൊക്കോ,സ്പിയർമിന്റ് ആൻഡ് പെപ്പർമിന്റ്റ് ടീ, ക്രീം എന്നിവയൊക്കെ ഒഴിവാക്കാം.
മദ്യം, ഓറഞ്ച്, ഗ്രേപ്പ്ഫ്രൂട്ട്, പാൽക്കട്ടി,വെളുത്തുള്ളി,തക്കാളി ജ്യൂസ്, പേസ്റ്റ് അല്ലെങ്കിൽ സോസ്,ചില്ലി, മുളക് പൊടി, കറുത്ത കുരുമുളക്,വെളുത്തുള്ളി എന്നിവയും ഗ്യാസ് സംബന്ധമായ അസുഖമുള്ളവർ ഒഴിവാക്കണം. ഗ്യാസ് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും കൃത്യമായ വൈദ്യോപദേശവും ഫലപ്രദമായ ചികിൽസയും മിഡിലീസ്റ്റ് മെഡിക്കൽ സെന്ററിൽ ലഭിക്കും. ബുക്കിങിനും കൂടുതൽ വിവരങ്ങൾക്കും. ഫോൺ:36830777
ഡോ. അതുല്യ ഉണ്ണികൃഷ്ണൻ
ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ടീഷണർ( ആയുർവേദ)
മിഡിലീസ്റ്റ് മെഡിക്കൽ സെന്റർ, ഹിദ്ദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.