അതിസമ്പന്നരിൽ ഇന്ത്യയിലും ഏഷ്യയിലും രണ്ടാമനായി അദാനി; മുന്നിൽ അംബാനി
text_fieldsമുംബൈ: ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിക്കു കീഴിൽ രണ്ടാമനായി ഗുജറാത്ത് വ്യവസായ ഭീമൻ ഗൗതം അദാനി. ഈ വർഷം അംബാനിയുടെ ആസ്തി ഇത്തിരി പിറകോട്ടുപോയപ്പോൾ അദാനി ചരിത്ര കുറിപ്പുമായി 6650 കോടി ഡോളർ (4,85,558 കോടി രൂപ) ആയി ഉയർത്തിയാണ് രണ്ടാമതുണ്ടായിരുന്ന ചൈനീസ് വ്യവസായി ഷാങ് ഷാൻഷനെ മറികടന്നത്. കോവിഡ് രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ അദാനിയുടെ ആസ്തി 3270 കോടി ഡോളറാണ് ഒറ്റ വർഷത്തിനിടെ കൂടിയത്.
കഴിഞ്ഞ ഫെബ്രുവരി വരെ ഷാങ് ഷാൻഷൻ ആയിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ഫെബ്രുവരിയോടെ പദവി ഏറ്റെടുത്ത അംബാനിയുടെ സമ്പാദ്യം 7650 കോടി ഡോളർ (5,58,576 കോടി രൂപ) ആണ്. ആഗോള അതിസമ്പന്നരുടെ പട്ടികയിൽ 13ാമതാണ് അംബാനി. പുതിയ പട്ടിക പ്രകാരം തൊട്ടുപിറകിൽ 14ാമനായി അദാനിയുമുണ്ട്.
കുടിവെള്ള, ഫാർമ വ്യവസായ ഭീമനാണ് ചൈനീസ് വ്യവസായിയായ സോങ്. വാൻറയ് ബയോളജിക്കൽ ഫാർമസി എൻറർപ്രൈസസ് ആണ് അദ്ദേഹത്തിെൻറ കമ്പനി. കോവിഡ് കിറ്റ് നിർമാണ രംഗത്തെ നേട്ടങ്ങൾ കമ്പനിക്ക് തുണയായിരുന്നു.
ചരക്കു വ്യാപാരിയായി വ്യവസായ രംഗത്തെത്തിയ അദാനിക്ക് നിലവിൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജം, പ്രകൃതി വിഭവങ്ങൾ, ലൊജിസ്റ്റിക്സ്, കാർഷിക വ്യവസായം, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, വാതക വിതരണം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുണ്ട്. അദാനി ഗ്രീൻ, അദാനി എൻറർപ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാൻസ്മിഷൻ തുടങ്ങിയവയുടെ ഓഹരികളാണ് കുതിച്ചത്. അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾക്ക ്12 ഇരട്ടിയാണ് വില കൂടിയത്. അദാനി എൻറർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ എന്നിവക്ക് എട്ടിരട്ടിയും അദാനി ഗ്രീൻ എനർജി, അദാനി പവർ എന്നിവക്ക് വില കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.