ഗീത ഗോപിനാഥ് ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക്
text_fieldsവാഷിങ്ടൺ: മലയാളി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക്. നിലവിൽ ഈ ചുമതല വഹിക്കുന്ന ജെഫ്രി ഒകമോേട്ടാ അടുത്ത വർഷം ആദ്യം ഒഴിയുന്ന മുറയ്ക്ക് ഗീത ഗോപിനാഥ് ചുമതലയേൽക്കുമെന്ന് ഐ.എം.എഫ് എം.ഡി ക്രിസ്റ്റലിന ജോർജീവ അറിയിച്ചു.
ഇതാദ്യമായാണ് ഐ.എം.എഫിെൻറ സമുന്നതമായ രണ്ടുപദവികളിൽ ഒരേ സമയം വനിതകൾ എത്തുന്നത്. നിലവിൽ ഐ.എം.എഫിെൻറ ചീഫ് ഇകണോമിസ്റ്റാണ് 49 കാരിയായ ഗീത. ഈ പദവയിലെത്തിയ ആദ്യ വനിതയുമാണ്. 2018 ഒക്ടോബറിൽ ഈ ചുമതലയിലേക്ക് വന്ന ഗീത അടുത്ത ജനുവരിയിൽ തെൻറ മാതൃസ്ഥാപനമായ ഹാർവാഡ് സർവകലാശാലയിലേക്ക് മടങ്ങേണ്ടതായിരുന്നു. ഹാർവാഡ് ഇകണോമിക്സ്, ഇൻറർനാഷനൽ സ്റ്റഡീസ് പ്രഫസറാണ്.
കണ്ണൂർ സ്വദേശിയായ ടി.വി ഗോപിനാഥിെൻറയും വിജയലക്ഷ്മിയുടെയും മകളായ ഗീത ഇടക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയെൻറ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു.
ഇന്ത്യയിലാണ് ജനിച്ചതെങ്കിലും യു.എസ് പൗരത്വമാണുള്ളത്. ഡൽഹിയിലെ ശ്രീറാം കോളജിൽനിന്നാണ് ബി.എ ഇക്കണോമിക്സ് ഓണേഴ്സ് ബിരുദം നേടിയത്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നും വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽനിന്നും ബിരുദാനന്തരബിരുദം. പ്രിൻസ്റ്റൺ സർവകലാശാലയിൽനിന്നാണ് പി.എച്ച്ഡി. നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, സാമ്പത്തികനയങ്ങൾ, സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
മോദി സർക്കാറിെൻറ നോട്ട് നിരോധനത്തെ വിമർശിച്ച ഗീത ജി.എസ്.ടി, ഇന്ധനവില നിയന്ത്രണം എടുത്തുകളയൽ, ഭൂമി ഏറ്റെടുക്കൽ നിയമം എന്നിവയെ അനുകൂലിക്കുന്നു.
2019 ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നൽകി ഇന്ത്യ അവരെ ആദരിച്ചിരുന്നു. ഇഖ്ബാൽ സിങ് ധലിവാലാണ് ഭർത്താവ്. മകൻ രോഹിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.