ഇന്ന് ലോക കൈകഴുകൽ ദിനം, ഭാവി ഈ കൈകളിൽ
text_fieldsകോവിഡ് മഹാമാരിയിൽ ലോകം വിറച്ചുനിന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ നമ്മൾ പ്രയോഗിച്ച ഏറ്റവും ഫലപ്രദമായ ആയുധമായിരുന്നു സോപ്പും അതുപയോഗിച്ചുള്ള കൈകഴുകലും. സോപ്പുകൊണ്ട് നന്നായി കൈ കഴുകുന്നതുവഴി വൈറസുകളെ ഇല്ലാതാക്കാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടനതന്നെ മാർഗനിർദേശമിറക്കിയിരുന്നു. വെറും വെള്ളംകൊണ്ട് കൈകഴുകിയാൽ കൊറോണ വൈറസുകൾ നശിച്ചുപോകില്ല. കൊറോണ വൈറസുകൾക്ക് ചുറ്റും കൊഴുപ്പുകൊണ്ടുള്ള ഒരു ആവരണമുണ്ട് . സോപ്പ് തന്മാത്രകൾക്ക് ഒരു തല ഭാഗവും ഒരു വാലുപോലൊരു ഭാഗവുമുണ്ട്. തലഭാഗം വെള്ളത്തോട് അകർഷിക്കപ്പെടുന്നു. വാൽഭാഗമാകട്ടെ കൊഴുപ്പിനോടാകർഷിക്കപ്പെടുന്നു. സോപ്പുകൊണ്ട് കൈ നന്നായി കഴുകുേമ്പാൾ സോപ്പ് തന്മാത്രയുടെ വാൽ ഭാഗങ്ങൾ വൈറസിെൻറ കൊഴുപ്പുമായി ചേരുകയും അതുവഴി വൈറസിെൻറ കൊഴുപ്പുകൊണ്ടുള്ള ആവരണം നശിക്കുകയും വൈറസ് നിർവീര്യമാകുകയും ചെയ്യുന്നു.
ഇത് മനസ്സിലാക്കാൻ ഒരു വഴിയുണ്ട്. കൈയിൽ എണ്ണയോ വെണ്ണയോ ആക്കിനോക്കുക. അത് വെള്ളത്തിൽ എത്ര കഴുകിയാലും പോകില്ല. കുറച്ച് സോപ്പു ഉപയോഗിച്ച് കൈകഴുകി നോക്കൂ. കൈയിലെ മുഴുവൻ എണ്ണയും ഞൊടിയിടയിൽ അപ്രത്യക്ഷമാകും. അതുകൊണ്ടാണ് കൈ 20 സെക്കൻഡ് എങ്കിലും ഇടക്കിടെ കഴുകണമെന്ന് പറയുന്നത്.
കോവിഡ് കാലത്തെ ടാബ്ലറ്റ് സോപ്പ്
ഒരു സോപ്പ് കൂടെക്കൊണ്ട് നടക്കുക എന്നത് എപ്പോഴും പ്രായോഗികമായ കാര്യമല്ല. കോവിഡിനെ തുരത്താൻ സാനിറ്റൈസറിനേക്കാൾ ഉത്തമം സോപ്പാണെന്നു വിദഗ്ധർ പറയുമ്പോഴും അതെങ്ങനെ സാധ്യമാകും എന്ന് വിചാരിച്ചിരുന്നവരുടെ ഇടയിേലക്കാണ് ഒാറിയൽ ഇമാറ 'ഇലാരിയ ടാബ്‍ലറ്റ് സോപ്പ്' എന്ന ആശയം കൊണ്ടുവരുന്നത്. ടാബ്ലറ്റ് സ്ട്രിപ്പ് പോലെ പോക്കറ്റിൽ സൂക്ഷിക്കാവുന്നതാണ് ഇത്. സാനിറ്റൈസർ അലർജിയുണ്ടാക്കുന്നവർക്കും യാത്രകൾക്കിടയിൽ റസ്‌റ്ററൻറുകളിലെയും വാഷ് റൂമുകളിലെയും സോപ്പ് ഉപയോഗിക്കാൻ മടിയുള്ളവര്‍ക്കും ഇലാരിയയുടെ നാനോ സോപ്പ് സഹായകരമാകും. ആദ്യമായാണ് ഇത്തരത്തിലൊരു ടാബ്ലറ്റ് സോപ്പ് വിപണിയിൽ എത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗ്രേഡ് 1 സോപ്പുകള്‍ മാത്രം നിര്‍മിക്കുന്ന 'ഓറിയല്‍ ഇമാറ'യുടെ ഇൗ ടാബ്ലറ്റ് സോപ്പ് വിപണിയിൽ ഒരു ട്രെൻഡ് ആയി ഇതിനോടകംതെന്ന മാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.