Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണം പവന്​​...

സ്വർണം പവന്​​ ഏഴുമാസത്തിനിടെ കുറഞ്ഞത്​ 8320 രൂപ

text_fields
bookmark_border
gold
cancel

കോഴിക്കോട്​: സ്വർണ വില ഏറിയും കുറഞ്ഞും മാറിമറിയുന്നതിനിടെ ഏഴുമാസം കൊണ്ട്​ പവന്​ കുറഞ്ഞത്​ 8320 രൂപ. ഗ്രാമിന് 1040 രൂപയാണ്​ ഇക്കാലയളവിൽ കുറഞ്ഞത്​.

ചൊവ്വാഴ്ച മാത്രം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. 33680 രൂപയാണ്​ ഇന്ന്​ പവന്​ വില. കഴിഞ്ഞ വർഷത്തെതുമായി താരതമ്യം ചെയ്യു​േമ്പാൾ പവന്​ 2560 രൂപയു​െട വ്യത്യാസം. 2020 മാർച്ച്​ രണ്ടിന്​ പവന്​ 31120 രൂപയായിരുന്നു വില.

2020 ജനുവരി മുതൽ ആഗസ്റ്റ് 7 വരെ സ്വർണത്തിന് പവന് 13,000 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 1625 രൂപയാണ്​ ഇക്കാലയളവിൽ കൂടിയത്​. 2020 ജ​നു​വ​രി ഒ​ന്നി​ന് പ​വ​ന് 29,000 രൂ​പയാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നിന്​ 30,400 രൂ​പയായി.

കോവിഡിനെ തുടർന്ന്​ മാ​ർ​ച്ച് അ​വ​സാ​നം തു​ട​ങ്ങി​യ ലോ​ക്ഡൗ​ൺ ജൂ​ലൈ​യി​ൽ അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ല വ​ൻ​തോ​തി​ൽ ഉ‍യ​ർ​ന്നു. 2020 ആഗസ്റ്റ് ഏഴിന്​ 42000 രൂപയായിരുന്നു പവൻ വില. വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ള​ട​ക്കം സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

2020 മാ​ർ​ച്ച് ഒ​ന്നിന്​- 31120, ഏ​പ്രി​ൽ ഒ​ന്ന്- 31360, മേ​യ് ഒ​ന്ന്- 34080, ജൂ​ൺ ഒ​ന്ന്- 34880, ജൂ​ലൈ ഒ​ന്ന്- 35840, ആ​ഗ​സ്​​റ്റ്​ ഒ​ന്ന്- 40160, സെ​പ്റ്റം​ബ​ർ ഒ​ന്ന്- 37800, ഒ​ക്ടോ​ബ​ർ ഒ​ന്ന്- 37280, ന​വം​ബ​ർ ഒ​ന്ന്- 37680, ഡി​സം​ബ​ർ ഒ​ന്ന്- 35920 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ്വ​ർ​ണ​വി​ല​.

24 കാരറ്റ്​ സ്വർണത്തിന് ഒരു കിലോക്ക്​ ഇന്നത്തെ ബാങ്ക് നിരക്ക് 46.5 ലക്ഷം രൂപയാണ്. 2020 ആഗസ്റ്റ് ഏഴിന്​ ഇത്​ 57.5 ലക്ഷം രൂപയായിരുന്നു. ഒരു കിലോഗ്രാം സ്വർണത്തിന് 11 ലക്ഷം രൂപയുടെ ഇടിവാണ് ഏഴുമാസത്തിനുള്ളിൽ സംഭവിച്ചത്. അന്താരാഷ്ട്ര വില ട്രോയ്​ ഔൺസിന്​ 1707 ഡോളറിലേക്കെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldgold rateGold Rate Kerala
News Summary - Gold for sovereign fell by Rs 8,320 in seven months
Next Story