സ്വർണവിലയിൽ ഇടിവ്
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.തുടർച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ സ്വർണ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും വിലയിടിവുണ്ടായത്.
ഇറക്കുമതിച്ചുങ്കം കുറച്ചതിനാലും അന്താരാഷ്ട്ര സ്വർണവിലയിലുണ്ടായ കുറവും രൂപ കരുത്തായതുമാണ് വില കുറയാൻ കാരണം. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതു വഴി 100 രൂപയിൽ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളു. അന്താരാഷ്ട്ര സ്വർണ വില 20 ഡോളർ കുറഞ്ഞ് 1840 ഡോളറിലേക്കെത്തിയതും രൂപയുടെ വിനിമയ നിരക്ക് 72.98 ലെ ത്തിയതുമാണ് ഇന്നത്തെ വിലക്കുറവിന് കാരണം.
സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചത് നാമമാത്രമായ പ്രതിഫലനം മാത്രമാണ് വിപണിയിലുണ്ടായത്. കള്ളക്കടത്ത് തടയുന്നതിന് ഇത് പര്യാപ്തമായിട്ടില്ലെന്നുമാണ് വിലയിരുത്തൽ.
എന്നാൽ ഈ വിലക്കുറവ് താൽക്കാലികമാണെന്നും വില വർധനവിനാണ് സാധ്യതയെന്നുമാണ് സൂചനകൾ കാണിക്കുന്നതെന്ന് ആൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.