പത്ത് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില കൂടി
text_fieldsകൊച്ചി: സംസ്ഥാനത്ത് പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവ്. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. അതോടെ പവന് 34,600 രൂപയും ഗ്രാമിന് 4,325 രൂപയുമായി. ഇന്നലെ സ്വര്‍ണം കുറിച്ച 34,400 രൂപ വിലനിലവാരം ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു ഇന്നലെ കുറഞ്ഞത്.
അതേസമയം, വെള്ളി വിലയും ഇന്ന് കൂടിയിട്ടുണ്ട്. വെള്ളിക്ക് ഗ്രാമിന് 69 രൂപയാണ് ഇന്നത്തെ നിരക്ക്. എട്ട് ഗ്രാം വെള്ളിക്ക് 552 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയിൽ ഇൗ ആഴ്ച്ചയിൽ സ്വർണ വില കുത്തനെ താഴോട്ടുപോയത്. യുഎസ് ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുന്നതും ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണത്തിന് വിനയായി. കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സമ്പദ്ഘടന പുത്തനുണര്‍വ് കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസവും നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും കണ്ണെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.