സ്വർണത്തിന് അഞ്ച് ദിവസത്തിന് ശേഷം വില കൂടി
text_fieldsകോഴിക്കോട്: അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണത്തിന് വീണ്ടും വില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രമിന് 4305 രൂപയും പവന് 34440 രുപയുമായി.
ഇതിന് മുമ്പ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വില കൂടിയത്. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഒരുപവന് 35080 രൂപയായിരുന്നു. പിന്നീട് തുടർച്ചയായി വില കുറഞ്ഞു. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് ഈ ദിവസങ്ങളിൽ കുറഞ്ഞത്.
2020 ജനുവരി ഒന്നിന് സ്വർണവില പവന് 29,000 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നായതോടെ 30,400 രൂപ, മാർച്ച് ഒന്ന്- 31120, ഏപ്രിൽ ഒന്ന്- 31360, മേയ് ഒന്ന്- 34080, ജൂൺ ഒന്ന്- 34880, ജൂലൈ ഒന്ന്- 35840, ആഗസ്റ്റ് ഒന്ന്- 40160, സെപ്റ്റംബർ ഒന്ന്- 37800, ഒക്ടോബർ ഒന്ന്- 37280, നവംബർ ഒന്ന്- 37680, ഡിസംബർ ഒന്ന്- 35920 എന്നിങ്ങനെയായിരുന്നു സ്വർണവില.
മാർച്ച് അവസാനം തുടങ്ങിയ ലോക്ഡൗൺ ജൂലൈയിൽ അവസാനിക്കുമ്പോൾ വില വൻതോതിൽ ഉയർന്നു. വൻകിട കോർപറേറ്റുകളടക്കം സ്വർണത്തിൽ നിക്ഷേപം നടത്തിയതാണ് വില ഉയരാൻ കാരണമായത്. ആഗസ്റ്റ് ഏഴിനുശേഷമാണ് വില ഇടിഞ്ഞുതുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.