Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണത്തിന്​ 26...

സ്വർണത്തിന്​ 26 ദിവസത്തിനിടെ കുറഞ്ഞത്​ 4,520 രൂപ; ചാഞ്ചാട്ടം തുടരുന്നു

text_fields
bookmark_border
സ്വർണത്തിന്​ 26 ദിവസത്തിനിടെ കുറഞ്ഞത്​ 4,520 രൂപ; ചാഞ്ചാട്ടം തുടരുന്നു
cancel

കോഴിക്കോട്​: സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 40 ​രൂപ കുറഞ്ഞ്​ 4,685 രൂപയും പവന് 320 രൂപ കുറഞ്ഞ്​ 37,480 രൂപയുമായി. 26 ദിവസത്തിനിടെ 4,520 രൂപയാണ്​ പവന്​ കുറഞ്ഞത്​.

ആഗസ്റ്റ് ഏഴിന്​ ഗ്രാമിന്​ 5,250ഉം പവന്​ 42,000വുമായിരുന്നു വില. എക്കാലത്തെയും റെ​േക്കാർഡ് വിലയായിരുന്നു ഇത്​. എന്നാൽ, 26 ദിവസം പിന്നിട്ടതോടെ 11 ശതമാനത്തോളമാണ്​ മൂല്യം കുറഞ്ഞത്​. ഗ്രാമിന് 565 രൂപയും പവന് 4520 രൂപയുമാണ് ഇടിഞ്ഞത്​.

ഈ ദിവസങ്ങളിൽ അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസി(31.10 ഗ്രാം)ന് 2081 ഡോളറിൽനിന്നും 1965 ലേക്ക് എത്തിയിട്ടുണ്ട്. 116 ഡോളറിൻെറ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്​. എന്നാൽ, രൂപ 74.89 ൽ നിന്നും 72.96 ലേക്കെത്തി കരുത്തായതാണ് അഭ്യന്തര വിപണിയിൽ വലിയ വിലക്കുറവായി പ്രതിഫലിച്ചത്. രൂപ വീണ്ടും കരുത്താർജിച്ച്​ 72ലേക്ക് എത്തുമെന്നാണ് സൂചന.

കോവിഡ്​ പശ്​ചാത്തലത്തിൽ വിപണി അടഞ്ഞുകിടന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം സ്വർണ വിപണി ഇപ്പോഴും മന്ദതയിലാണ്​. കഴിഞ്ഞ വർഷത്തെക്കാൾ 40 - 50 ശതമാനത്തോളം വിൽപന കുറവാണ്​ ഈ വർഷം. എങ്കിലും വിവാഹ സീസൺ ആരംഭിച്ചതിനാൽ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ്​ വ്യാപാരികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldgold rate
Next Story