Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 5:03 AM GMT Updated On
date_range 18 Dec 2020 5:03 AM GMTസ്വർണവില ഇന്നും കൂടി: മൂന്നുദിവസത്തിനിടെ വർധിച്ചത് 800 രൂപ
text_fieldsbookmark_border
കൊച്ചി: സ്വർണവില തുടർച്ചയായ മൂന്നാംദിവസവും വർധിച്ചു. 800 രൂപയാണ് ഇൗ ദിവസങ്ങളിൽ പവന് വർധിച്ചത്. ഇതോടെ പവന് 37,440 രൂപയായി.
പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയിലാണ് ഈ ആഴ്ച സ്വർണ വിപണി തുറന്നത്. ചൊവ്വാഴ്ചയും ഈ വില മാറ്റമില്ലാതെ തുടർന്നു. വ്യാഴാഴ്ച പവന് 160 രൂപയും ബുധനാഴ്ച 320 രൂപയും വർധിച്ചിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്.
ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതും സ്വർണം ട്രോയ് ഔൺസിന് 1885 ഡോളറിന് മുകളിലെത്തിയതുമാണ് വില ഉയരാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story