Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബജറ്റ്​ നിർദേശം...

ബജറ്റ്​ നിർദേശം സ്വാഗതം ചെയ്ത്​ സ്വർണ വ്യാപാരികൾ; ‘ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യും’

text_fields
bookmark_border
Union Budget 2024, Gold traders
cancel

കൊച്ചി/ കോട്ടയം: സ്വർണത്തിന്‍റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ്​ ശതമാനമായും പ്ലാറ്റിനത്തിന്‍റേത്​ 6.4 ശതമാനമായും കുറച്ചതിനെ ഓൾ​ കേരള ഗോൾഡ്​ ആന്‍ഡ്​​ സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ (എ.കെ.ജി.എസ്​.എം.എ) സ്വാഗതം ചെയ്തു. ഇത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. കസ്റ്റംസ് ഡ്യൂട്ടി കുറക്കൽ ആഭ്യന്തര ആഭരണ നിർമാതാക്കൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യും.

കള്ളക്കടത്ത് കുറക്കാൻ ഇടയാക്കും. എസ്.എം.ഇകൾക്കും എം.എസ്.എം.ഇകൾക്കും പ്രവർത്തന മൂലധന വായ്പയുടെ വ്യാപ്തി വർധിപ്പിച്ചത് ഈ യൂനിറ്റുകളെ അവരുടെ ബിസിനസ് വിപുലീകരിക്കാൻ സഹായിക്കുമെന്നും എ.കെ.ജി.എസ്​.എം.എ സംസ്ഥാന ട്രഷറർ അഡ്വ. എസ്​. അബ്​ദുൽ നാസർ പറഞ്ഞു.

കള്ളക്കടത്ത്​ വഴിയുള്ള സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലൂടെ വരാന്‍ സഹായകരമാകും

കേന്ദ്ര ബജറ്റിനെ ഓള്‍ കേരള ഗോൾഡ്​ ആന്‍ഡ്​​ സില്‍വര്‍ മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ രണ്ട്​ ശതമാനമായി എക്‌സൈസ് ഡ്യൂട്ടി കുറക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 15 ശതമാനത്തില്‍ നിന്ന്​ ആറു ശതമാനമായി കുറച്ചത് ഒരു നല്ല നടപടിയായി അസോസിയേഷന്‍ കരുതുന്നു. അത് ഒരു പരിധിവരെ കള്ളക്കടത്ത്​ തടയാന്‍ സഹായകരമാകും.

ഇപ്പോള്‍ 900 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് ഇറക്കുമതി ചെയ്തു വരുന്നത്. മൂന്നിരട്ടിയോളം അനധികൃതമായി കള്ളക്കടത്ത്​ സ്വര്‍ണമായി വരുന്നുണ്ട്. പുതിയ നടപടിമൂലം കള്ളക്കടത്ത്​ നടത്തി വരുന്ന സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലൂടെ വരാന്‍ സഹായകരമാകുകയും സര്‍ക്കാറിന് നികുതി കൂടുതല്‍ ലഭിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്‍റ്​ ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി രാജന്‍ ജെ. തോപ്പില്‍, ട്രഷറര്‍ എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold tradersUnion Budget 2024budget proposal
News Summary - Gold traders welcomed the budget proposal
Next Story