Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇനിമുതൽ ക്രെഡിറ്റ്...

ഇനിമുതൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും യു.പി.ഐ ഇടപാടുകൾ; പുതിയ തീരുമാനവുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

text_fields
bookmark_border
Google Pay, Paytm, and more to enable credit card transactions on UPI
cancel

യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനദാതാക്കളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുഗമമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തീരുമാനിച്ചു. റുപേ ക്രെഡിറ്റ് കാര്‍ഡും യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടര്‍ന്നാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ നീക്കം. നിലവില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ മാത്രമാണ് ഈ സേവനം ലഭിച്ചിരുന്നത്.

അടുത്തിടെയാണ് റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ആർ.ബി.ഐ അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് യു.പി.ഐ ഉപയോ​ഗിച്ചുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ സേവനദാതാക്കളുമായി സഹകരിക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

രാജ്യത്ത് യു.പി.ഐയില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ സാധ്യമാക്കുന്നതിനായി ഭാരത്പേ, കാഷ്ഫ്രീ പേയ്മെന്റ്, ഗൂഗിള്‍ പേ, റേസര്‍പേ, പേടിഎം, പേയു, പൈന്‍ ലാബ്സ് തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാക്കിയതായി എന്‍പിസിഐ അറിയിച്ചു. നേരത്തെ യു.പി.ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് അക്കൗണ്ടുകള്‍ എന്നിവയിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യു.പി.ഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ക്കായി എപ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍പിസിഐ അറിയിച്ചു.

‘ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ പങ്കാളികളുടെയും പിന്തുണ നിര്‍ണായകമാണ്. ഭാവിയില്‍ സുഗമവും കൂടുതല്‍ വിശ്വസനീയവും സുരക്ഷിതവുമായ ക്രെഡിറ്റ് അധിഷ്ഠിത ഇടപാടുകൾ നടത്താൻ യു.പി.ഐയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ സഹായിക്കുമെന്നും’ അവര്‍ പറഞ്ഞു.

ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാര്‍ അവരുടെ ദൈനംദിന ഇടപാടുകള്‍ക്കായി യു.പി.ഐ ഉപയോഗിക്കുന്നുണ്ട്. കൂടാതെ അഞ്ച് കോടിയിലധികം വ്യാപാരികളും യു.പി.ഐ ഉപയോഗിക്കുന്നുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ബാങ്കുകള്‍ തമ്മില്‍ ഇടപാടുകള്‍ സുഗമമാക്കാനും ഇൻസ്റ്റന്റ് പേയ്മെന്റ് പ്രോസസ്സിംഗിനായും ജനങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യു.പി.ഐ. റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( NPCI)യാണ് ഇത് വികസിപ്പിച്ചെടുത്തത്. പുതിയ തീരുമാനത്തിലൂടെ ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:credit cardPaytmUPIGoogle Pay
News Summary - Google Pay, Paytm, and more to enable credit card transactions on UPI
Next Story