Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്.ടിയിൽ വീണ്ടും...

ജി.എസ്.ടിയിൽ വീണ്ടും 'ഹിറ്റ് കലക്ഷൻ'

text_fields
bookmark_border
ജി.എസ്.ടിയിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടനയിൽ മുടന്തി കേരളം
cancel

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ ഏ​ഴാം മാ​സ​വും രാ​ജ്യ​ത്തെ ജി.​എ​സ്.​ടി വ​രു​മാ​നം 1.40 ല​ക്ഷം കോ​ടി രൂ​പ​ക്ക് മു​ക​ളി​ലാ​യി. സെ​പ്റ്റം​ബ​റി​ൽ 1.47 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ജി.​എ​സ്.​ടി വ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലേ​ക്കാ​ൾ 26 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. കൃ​ത്യ​മാ​യ നി​കു​തി പി​രി​വും ജി.​എ​സ്.​ടി പോ​ർ​ട്ട​ലി​ന്റെ സ്ഥി​ര​മാ​യ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യു​മാ​ണ് നി​കു​തി കു​തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​വ​രാ​ത്രി, ദീ​പാ​വ​ലി ഉ​ത്സ​വ സീ​സ​ണി​ലെ വി​പ​ണി​യി​ലെ ഉ​ണ​ർ​വ് വ​രും​മാ​സ​ങ്ങ​ളി​ൽ ജി.​എ​സ്.​ടി വ​രു​മാ​നം ഇ​നി​യും കൂ​ട്ടു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

സെ​പ്റ്റം​ബ​റി​ൽ 1,47,686 കോ​ടി രൂ​പ​യാ​ണ് ആ​കെ ജി.​എ​സ്.​ടി പി​രി​ച്ച​ത്. ഇ​തി​ൽ 25,271 കോ​ടി രൂ​പ കേ​ന്ദ്ര ജി.​എ​സ്.​ടി​യാ​ണ്. 31,813 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന ജി.​എ​സ്.​ടി വ​രു​മാ​നം.

അ​ന്ത​ർ​സം​സ്ഥാ​ന ച​ര​ക്ക് ക​ട​ത്തി​നു​ള്ള ഇ​ന്റ​ഗ്രേ​റ്റ​ഡ് ജി.​എ​സ്.​ടി വ​രു​മാ​നം 80,464 കോ​ടി​യാ​ണ്. ഇ​തി​ൽ 41,215 രൂ​പ ഇ​റ​ക്കു​മ​തി സാ​ധ​ന​ങ്ങ​ളു​ടെ നി​കു​തി​യാ​ണ്. 10,137 കോ​ടി സെ​സാ​യും സെ​പ്റ്റം​ബ​റി​ൽ വ​രു​മാ​നം ല​ഭി​ച്ചു. ഏ​പ്രി​ലി​ൽ 1.67 ല​ക്ഷം കോ​ടി രൂ​പ ജി.​എ​സ്.​ടി വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ആ​ഗ​സ്റ്റി​ൽ 1.43 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ലു​ള്ള​തി​നേ​ക്കാ​ൾ ഇ​റ​ക്കു​മ​തി സാ​ധ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​കു​തി 39 ശ​ത​മാ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 20ന് ​മാ​​ത്രം 49,453 കോ​ടി രൂ​പ പി​രി​ക്കാ​നാ​യി. 8.77 ല​ക്ഷം ച​ലാ​നു​ക​ളി​ൽ​നി​ന്നാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTSeptemberGST revenue
News Summary - Government collects Rs 1,47,686 cr GST revenue in September
Next Story