ഓറിയൻറൽ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനികൾ സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം ഉയർത്തിയതിനു പിറകെ രാജ്യത്തെ രണ്ട് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവത്കരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഓറിയൻറൽ ഇൻഷുറൻസ്, യുൈനറ്റഡ് ഇന്ത്യ ഇൻഷുറൻസ് കോർപറേഷൻ എന്നീ കമ്പനികളെയാണ് സ്വകാര്യവത്കരിക്കാനുള്ള നീക്കം നടത്തുന്നത്.
നിരന്തരമായി മൂലധനം നിക്ഷേപിച്ചതിനാൽ ഈ കമ്പനികൾ സാമ്പത്തിക സുസ്ഥിതി കൈവരിച്ചുവെന്നും നില കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ പാദത്തിൽ രണ്ട് കമ്പനികളിലേക്കും 3000കോടിയുടെ നിക്ഷേപ സമാഹരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് കേന്ദ്രം പറയുന്നത്. നിലവിലുള്ള സാമ്പത്തിക സുസ്ഥിതി വെച്ച് സ്വകാര്യ മേഖലയിൽ നിന്നുള്ള ഓഹരി നിക്ഷേപത്തിന് സാധ്യത ഏറെയാണെന്നുമാണ് ഉന്നയിക്കുന്ന വാദം.
യോഗ്യരായ നിക്ഷേപകരെ കെണ്ടത്തുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചതായും അവർ പറഞ്ഞു. രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയുമടക്കം വൻതോതിലുള്ള സ്വകാര്യവത്കരണ അജണ്ട 2021- 22 സാമ്പത്തിക വർഷത്തെ ബജറ്റവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നിലെ ബജറ്റിൽ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം നിലവിലെ 49ശതമാനത്തില്‍ നിന്നും 74ലേക്ക് ഉയര്‍ത്തി.
വിറ്റഴിക്കൽ നയതന്ത്രത്തിെൻറ ഭാഗമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വിൽപനയാണ് മുഖ്യം.
പൊതുമേഖല ഓഹരി വിൽപനയിലൂടെ ഈ സാമ്പത്തിക വർഷം 1.75 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് ബി.ജെ.പി സർക്കാർ ഉന്നമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.