ജി.എസ്.ടിയിൽ ഏകീകരണം
text_fieldsന്യൂഡൽഹി: ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയിൽ സ്ലാബ് ഏകീകരണത്തിന് കേന്ദ്രസർക്കാർ. 12ഉം 18ഉം ശതമാനം നികുതി ഈടാക്കുന്ന ഇനങ്ങളുടെ നിരക്ക് രണ്ടിനും മധ്യേ നിശ്ചയിക്കാനാണ് ഒരുക്കം. ഇതുവഴി നിരവധി ഉൽപന്നങ്ങളുടെ വില ഉയരും; ഏതാനും ഇനങ്ങൾക്ക് കുറയും.
നിരക്കിൽ മാറ്റം വരുത്താൻ കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിെൻറ അനുമതി വേണം. മാർച്ച് രണ്ടാംവാരം ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ജി.എസ്.ടി സമ്പ്രദായത്തിലെയും നികുതി നിരക്കുകളിലെയും സങ്കീർണത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ തലത്തിൽ വ്യാപാരി സംഘടനകൾ ഈമാസം 26ന് ധർണയും ഉപരോധവും പ്രഖ്യാപിച്ചിരിെക്കയാണ് നടപടി വേഗത്തിലാക്കാനുള്ള ശ്രമം.
നികുതിരഹിത ഇനങ്ങൾ കഴിച്ചാൽ 5,12,18, 28 എന്നിങ്ങനെ നാലു സ്ലാബുകളിലാണ് ജി.എസ്.ടി നിരക്ക്. ഇതിനുപുറമെ 0.25 മുതൽ ചില ഇനങ്ങൾക്ക് മൂന്നു ശതമാനംവരെ പ്രത്യേക നിരക്കും സെസും നിലവിലുണ്ട്. 12,18 സ്ലാബ് ഇല്ലാതാക്കി പുതിയ നിരക്ക് കൊണ്ടുവരുേമ്പാൾ പല ഇനങ്ങൾക്കും നികുതി കൂടുമെന്ന് വ്യക്തം. കോവിഡ്കാല പ്രതിസന്ധിക്കിടയിൽ അത് ഉപയോക്താക്കൾക്ക് പുതിയ തലവേദനയാകും.
ജി.എസ്.ടി തിരക്കിട്ട് നടപ്പാക്കിയ ജി.എസ്.ടിയുടെ ചട്ടങ്ങൾ നാലു വർഷത്തിനിടെ 950 തവണയാണ് ഭേദഗതി ചെയ്യേണ്ടിവന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് നിരവധി ഉൽപന്ന, സേവന ഇനങ്ങളുടെ നികുതിനിരക്കിൽ പൊളിച്ചെഴുത്ത് വേണ്ടിവന്നു. എന്നിട്ടും, അശാസ്ത്രീയത ബാക്കിനിൽക്കുകയാണ്. നികുതി കണക്കുകൾ നൽകുന്നതിന് വ്യാപാരികൾക്കായി തയാറാക്കിയ ജി.എസ്.ടി.എൻ വെബ് പോർട്ടലിെൻറയും റിട്ടേൺ ഫോറങ്ങളുടെയും സങ്കീർണതകൾ പുറമെ.
ജി.എസ്.ടി നികുതിഘടനയിൽ മാറ്റം വേണമെന്ന് സംസ്ഥാന സർക്കാറുകളും ഉൽപന്ന നിർമാതാക്കളും വ്യാപാരികളും ഏറക്കാലമായി ആവശ്യപ്പെടുന്നുണ്ട്. 15ാം ധനകമീഷനും നികുതിഘടന പരിഷ്കരണത്തിന് ശിപാർശ ചെയ്തിട്ടുണ്ട്. എന്നിട്ടും വിഷയം അവഗണിക്കപ്പെടുന്നതിനെതിരെ 1500ൽപരം കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികളിൽ രാജ്യത്തെ വിവിധ വ്യാപാരി സംഘടനകൾ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.