ക്രിപ്റ്റോ കറൻസി വ്യാപാരത്തിനായി പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോകറൻസിയുടെ വ്യാപാരത്തിനായി പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിലവിലുള്ള നിരോധനത്തിൽ ഇളവ് വരുത്തിയാവും കേന്ദ്രസർക്കാർ ക്രിപ്റ്റോയുടെ വ്യാപാരത്തിനായി പുതിയ നയം രൂപീകരിക്കുക. ലോകത്ത് നിരവധി ക്രിപ്റ്റോ കറൻസികളുണ്ടെങ്കിലും ഇതൊന്നും ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ, രാജ്യത്തെ പൗരൻമാർ ക്രിപ്റ്റോ കറൻസിയുടെ വ്യാപാരം വിവിധ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തുന്നുമുണ്ട്.
ആർ.ബി.ഐയും സെബിയും ഇതുവരെ ക്രിപ്റ്റോ കറൻസിയെ അംഗീകരിച്ചിട്ടില്ല. ക്രിപ്റ്റോയെ ഒരു നിക്ഷേപമായി അംഗീകരിക്കാൻ ആർ.ബി.ഐയും ഉൽപന്നമായി പരിഗണിക്കാൻ സെബിയും തയാറായിട്ടില്ല. എങ്കിലും ക്രിപ്റ്റോയെ നിയന്ത്രിക്കുന്നതിന് ഇരു ഏജൻസികളും ചട്ടങ്ങൾ രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്.
2022ലെ ബജറ്റിൽ ക്രിപ്റ്റോയെ നിയന്ത്രിക്കാനുള്ള നിയമമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടു വരികയാണെങ്കിൽ ക്രിപ്റ്റോ കറൻസി മൂലം ജനങ്ങൾക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാകും. നേരത്തെ ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയുടെ സ്വന്തം ക്രിപ്റ്റോ കറൻസി നിർമ്മിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.