സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകാന്‍ 12 ലക്ഷം വരെ ഗ്രാൻറ്: കെ.എസ്.യു.എം അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: 'കേരള സ്റ്റാര്‍ട്ടപ് ഇന്നോവേഷന്‍ ഡ്രൈവ് 2021'െൻറ ഭാഗമായി സംസ്ഥാന സര്‍ക്കാറിെൻറ ഇന്നോവേഷന്‍ ഗ്രാൻറ് പദ്ധതിയിലേക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം രൂപ വരെ ഗ്രാൻറ് ലഭിക്കും. മുമ്പ് ഐഡിയ ഗ്രാൻറ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അന്തിമ ഉല്‍പന്നങ്ങള്‍ പുറത്തിറക്കാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാൻറിന് അപേക്ഷിക്കാം. വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉല്‍പന്ന വികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വിദഗ്ധരുടെ പാനല്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. വിശദവിവരങ്ങള്‍ക്ക് https://bit.ly/InnovationGrant2021 വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.