കോവിഡ് കാലത്തും അത്ഭുത നേട്ടവുമായി എൽ.െഎ.സി
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്തും അത്ഭുത നേട്ടം കരസ്ഥമാക്കി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. 1.84 ലക്ഷം കോടിയുടെ പോളിസി സമാഹരണമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ എൽ.ഐ.സി നടത്തിയത്.
എൽ.ഐ.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. പോളിസി കാലാവധി പൂർത്തിയായവർക്ക് 1.34 ലക്ഷം കോടി രൂപ എൽ.ഐ.സി തിരികെ നൽകുകയും ചെയ്തു.
പോളിസി കാലാവധിയെത്തിയവർക്ക് തുക നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എൽ.ഐ.സി അടുത്തിടെ ലളിതമാക്കിയിരുന്നു. രാജ്യത്ത് എവിടെയുമുള്ള ശാഖകളിലുമെത്തി പോളിസി രേഖകൾ സമർപ്പിക്കാൻ അവസരമൊരുക്കി.
10.11 ശതമാനം വളർച്ചയാണ് അവസാന സാമ്പത്തിക വർഷം എൽ.ഐ.സി നേടിയത്. മാർച്ചിൽമാത്രം 2.10 കോടി പോളിസികൾ വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തെ കണക്ക് അപേക്ഷിച്ച് 298.82 ശതമാനം വളർച്ചയാണ് മാർച്ചിൽമാത്രം നേടിയത്.
113 ഡിവിഷനൽ ഓഫിസുകളും 2048 ശാഖകളും 1526 സാറ്റലൈറ്റ് ഓഫിസുകളുമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന് രാജ്യത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.