‘എക്സി’ൽനിന്നുള്ള വരുമാനത്തിന് ജി.എസ്.ടി ബാധകം
text_fieldsന്യൂഡൽഹി: ‘എക്സ്’ പ്ലാറ്റ്ഫോമിലെ (മുമ്പ് ട്വിറ്റർ) ഉള്ളടക്ക സ്രഷ്ടാക്കൾക്ക് പരസ്യവരുമാനം പങ്കിടുന്നതിന്റെ ഭാഗമായുള്ള പ്രതിഫലത്തിന് ചരക്കുസേവന നികുതി (ജി.എസ്.ടി) ബാധകമാകുമെന്ന് വിദഗ്ധർ. വിവിധ സ്രോതസ്സുകളിൽനിന്നുള്ള മൊത്തം വരുമാനം പ്രതിവർഷം 20 ലക്ഷം കടന്നാലാണ് 18 ശതമാനം നികുതി നൽകേണ്ടിവരുക. പ്രീമിയം സബ്സ്ക്രൈബർമാർക്കും വെരിഫൈ ചെയ്ത സ്ഥാപനങ്ങൾക്കും പരസ്യവരുമാനം പങ്കിടുന്ന പദ്ധതി അടുത്തിടെയാണ് ‘എക്സ്’ ആരംഭിച്ചത്. മൂന്നു മാസത്തിനിടെ പോസ്റ്റുകൾ 15 ദശലക്ഷം ഉപഭോക്താക്കളുടെ ഫീഡുകളിലെത്തിയാലാണ് പരസ്യവരുമാനത്തിന് അർഹത. ഏറ്റവും കുറഞ്ഞത് 500 ഫോളോവർമാരും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.