പെട്രോളിയത്തിന് ജി.എസ്.ടി; ആറാഴ്ചക്കകം തീരുമാനം എടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പെട്രോളിയം ഉൽപന്നങ്ങൾ ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യത്തിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്രസർക്കാറിനോട് ഹൈകോടതി. ഇന്ധന വില കുതിച്ചുകയറുന്ന അവസ്ഥ ഒഴിവാക്കാൻ ഇവക്ക് ജി.എസ്.ടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻവേദി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പെട്രോളിനും ഡീസലിനും രാജ്യത്ത് പല വിലയാണെന്നും ഇവയുടെ വില ഏകീകരിക്കണമെന്നുമാണ് ഹരജിക്കാരെൻറ വാദം. വില നിർണയാധികാരം കമ്പനികൾക്കാണെന്ന് പറയുേമ്പാഴും തെരഞ്ഞെടുപ്പ് സമയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുമിച്ചുനിന്ന് ഇന്ധനവില നിയന്ത്രിക്കുന്ന പ്രവണതയുണ്ട്. കേന്ദ്രസർക്കാറിെൻറ നയപരമായ കാര്യമാണെന്നും കോടതി ഇടപെടരുതെന്നുമായിരുന്നു കേന്ദ്ര സർക്കാറിെൻറ വാദം. തുടർന്നാണ് നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.