ജി.എസ്.ടി കോംപൻസേഷൻ സെസ് മുഴുവൻ നൽകണം; ആവശ്യവുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: ജി.എസ്.ടി കോംപൻസേഷൻ സെസ് തുക മുഴുവനായി നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ പിരിച്ചെടുത്ത 35,000 കോടിയും നൽകണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
20,000 കോടി സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. 2020 ആഗസ്റ്റ് വരെ 29,000 കോടിയാണ് സെസായി പിരിച്ചെടുത്തത്. ഇതിനൊപ്പം സെപ്റ്റംബറിലെ കണക്കുകൾ കൂടി ചേരുേമ്പാൾ സെസ് തുക 35,000 കോടിയായി ഉയരുമെന്ന് ചത്തീസ്ഗഢ് വാണിജ്യനികുതി വകുപ്പ് മന്ത്രി ടി.എസ് സിങ് ദേവോ പറഞ്ഞു. ഐ.ജി.എസ്.ടി പിരിവിൽ നിന്ന് 11,000 കോടി ഉടൻ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെസ് കേന്ദ്രസർക്കാർ പിടിച്ചുവെക്കരുതെന്ന് പഞ്ചാബ് ധനകാര്യമന്ത്രി മൻപ്രീത് ബാദലും പറഞ്ഞു. രണ്ട് മാസത്തിലൊരിക്കലാണ് കേന്ദ്രം കോംപൻസേഷൻ സെസ് സംസ്ഥാനങ്ങൾക്ക് കൈമാറുന്നത്. ഏപ്രിൽ-മെയ്, ജൂൺ-ജൂലൈ, ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ സെസ് ഇതുവരെയായിട്ടും സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്തുന്നതിനാണ് കോംപൻസേഷൻ സെസ് പിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.