കേരളത്തില്‍ വേള്‍ഡ് ടോയ്‌ലറ്റ് കോളജ് സ്ഥാപിക്കാൻ ഹാര്‍പിക്
text_fieldsകൊച്ചി: മുൻനിര കണ്‍സ്യൂമര്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കമ്പനി റെക്കിറ്റ്, ജാഗരണ്‍ പെഹലുമായി ചേര്‍ന്ന് കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്,പഞ്ചാബ്, ഉത്തരാഖണ്ഡ്, എന്നിവ ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ ഹാര്‍പിക് വേള്‍ഡ് ടോയ്ലറ്റ് കോളജുകള്‍ സ്ഥാപിക്കുന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിലവിലുള്ള കേന്ദ്രത്തിനു പുറമേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഹാര്‍പിക് വേള്‍ഡ് ടോയ്ലറ്റ് കോളജുകള്‍ സ്ഥാപിക്കുന്നത്.
ഒരു വര്‍ഷകൊണ്ട് 7,000 ശുചീകരണ തൊഴിലാളികളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് എത്തിക്കുക എന്നതാണ് ഹാര്‍പിക് വേള്‍ഡ് ടോയ്ലറ്റ് കോളേജിന്റെ ലക്ഷ്യം .
കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളില്‍ ആരംഭം കുറിക്കപ്പെടുന്ന ഈ ഡിജിറ്റല്‍ പരിശീലന കോഴ്‌സ് 5 പ്രാദേശിക ഭാഷകളില്‍ ഡിജിറ്റൈസ് ചെയ്യപ്പെടുന്നു. കൂടാതെ നിലവിലെ പാഠ്യപദ്ധതി ആഡിയോ അടിസ്ഥാനമാക്കിയ പഠനത്തിലേക്ക് മാറ്റി പരിഷ്‌കരിക്കപ്പെടുന്നതിനാല്‍ വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നു. ഈ പദ്ധതിയിലൂടെ കഴിഞ്ഞ 3 വര്‍ഷം കൊണ്ട് 7,700 ല്‍പരം ശുചീകരണ തൊഴിലാളികളെ വിജയകരമായി പരിശീലിപ്പിച്ചു കഴിഞ്ഞു
ഇന്ത്യയില്‍ 5 ദശലക്ഷത്തോളം ആളുകള്‍ മുഴുവന്‍ സമയ ശുചികരണ തൊഴിലാളികളാണ്. ഇവരില്‍ 1 ദശലക്ഷം ആളുകള്‍ നഗര പ്രദേശങ്ങളിലുള്ള അഴുക്കുചാലുകളിലും, ആറുലക്ഷത്തോളം ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ശുചീകരണ തൊഴിലാളികള്‍ കൂടുതലും സാമ്പത്തികവും, സാമൂഹികവും, ആരോഗ്യസംബന്ധമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നവരാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
''നമ്മുടെ രാജ്യത്തെ ശുചിത്വ വ്യവസ്ഥയുടെ നട്ടെല്ലാണ് ശുചീകരണ തൊഴിലാളികള്‍. ദൗര്‍ഭാഗ്യത്തിന്, അവരില്‍ അനേകം ആളുകള്‍ അപകടകരമായ ജോലി സാചര്യങ്ങളിലാണ് ജോലി എടുക്കുന്നത്, ഇത് അവരെ ഗുരുതര രോഗങ്ങളിലേക്കും ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനും ആരോഗ്യകരവും അന്തസ്സുള്ളതുമായ ജീവിതം നയിക്കാന്‍ ആളുകളെ സഹായിക്കുന്നതിലും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഹാര്‍പിക് വേള്‍ഡ് ടോയ്‌ലറ്റ് കോളജ് 5 സംസ്ഥാനങ്ങളിലേക്കു കൂടി പുതിയതായി വ്യാപിപ്പിക്കുക വഴി, 7,000 ശുചീകരണ തൊഴിലാളികളുടെ ജീവിതം പരിവര്‍ത്തനവിധേയമാക്കാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിയില്‍ ഒരു മാറ്റമുണ്ടാക്കാനുമാണ് ഞങ്ങള്‍ പരിശ്രമിക്കുന്നതെന്ന്. റെക്കിറ്റ് എക്സ്റ്റര്‍നല്‍ അഫയര്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്‌സ്, ഡയറക്ടര്‍, രവി ഭട്‌നാഗര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.