പാരമൗണ്ട് ഷാർജയിലെ ഹെഡ് ഓഫിസ് പ്രവർത്തനം തുടങ്ങി
text_fieldsദോഹ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യസേവന ഉപകരണ വിതരണക്കാരായ പാരമൗണ്ട് ഗ്രൂപ്പിന്റെ ഷാർജയിലെ ഹെഡ് ഓഫിസ് ഇൻഡസ്ട്രിയൽ ഏരിയ 12ലെ തൗജിഹ് സെന്തിനടുത്ത് പ്രവർത്തനം തുടങ്ങി. 1988 മുതൽ പ്രവർത്തനമാരംഭിച്ച് പാരമൗണ്ട്, ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഫിസ് മാറിയതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി. ഷംസുദ്ദീൻ പറഞ്ഞു.
ഫുഡ് സർവിസ് ഇൻഡസ്ട്രിയിലെ മുൻനിരയിലുള്ള കമ്പനി, സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളുടെ നിർമാണത്തിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. കൂടാതെ ഉൽപന്നങ്ങളുടെ സുരക്ഷ, ഈട്, ഉപഭോക്തൃ സംതൃപ്തി എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കാനും ശ്രദ്ധിക്കുന്നു. പ്രാരംഭ രൂപകൽപന ഘട്ടംമുതൽ അന്തിമ പരിശോധന വരെ, നന്നായി ക്രമീകരിക്കപ്പെട്ട ഗുണനിലവാര നിയന്ത്രണപദ്ധതി അത്യാവശ്യമാണ്.
ശ്രദ്ധാപൂർവമായ മെറ്റീരിയൽ തിരഞ്ഞെടുക്കൽ, സമഗ്രമായ ഇൻ-പ്രോസസ് പരിശോധനകൾ, വെൽഡിങ്, ഫാബ്രിക്കേഷൻ മാനദണ്ഡങ്ങൾ പാലിക്കൽ, നിർദിഷ്ട സുരക്ഷ ചട്ടങ്ങൾ പാലിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും. അന്താരാഷ്ട്ര വ്യാപാരത്തിലെ മികവിനുള്ള പ്രതിബദ്ധത, സ്മാർട്ട് ബിസിനസ് തീരുമാനങ്ങൾ, വിപണി ഗവേഷണം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവയിലൂന്നിയാണ് കമ്പനി മുന്നോട്ടുപോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന അത്യാധുനിക പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് ഗവേഷണത്തിലും വികസനത്തിലും വൻതോതിൽ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
ഖത്തറിൽ പുതുതായി നിർമിച്ച നിർമാണ, വിതരണകേന്ദ്രം 2024ന്റെ തുടക്കത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ കെ.വി. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു. ഓപറേഷൻസ് ഡയറക്ടർ കെ.വി. അബ്ദുൽ ഷുക്കൂർ, എക്സി. ഡയറക്ടർ, ഹിശാം ശംസുദ്ദീൻ, ഹാരിസ് അമർ ഷംസ്, ഡയറക്ടർ അഫ്ര ഷംസ് എന്നിവരടങ്ങുന്ന ടീമാണ് കമ്പനിയെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.